ആയിരം വര്‍ഷം തലകുത്തി നിന്നാലും കേരളം പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ട: സ്വാമി അഗ്നിവേശ്
ഭരണഘടനയാണ് തങ്ങളുടെ ധര്‍മശാസ്ത്രമെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് നരേന്ദ്ര മോദിയും അമിത്ഷായും ഓർക്കുന്നത് നല്ലതാണെന്ന് സ്വാമി അഗ്നിവേശ്

ആയിരം വര്‍ഷം തലകുത്തി നിന്നാലും കേരളം പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്ന് സ്വാമി അഗ്നിവേശ്. ഭരണഘടനയാണ് തങ്ങളുടെ ധര്‍മശാസ്ത്രമെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് നരേന്ദ്ര മോദിയും അമിത്ഷായും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

കേരളത്തിൽ തുടക്കമിട്ട രണ്ടാം നവോത്ഥാന മുന്നേറ്റം ശബരിമലയിൽ മാത്രമൊതുങ്ങരുത്. അയോധ്യ വരെ അത് നീളണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ഭരണഘടനക്കൊപ്പം ജനാഭിമാന സംഗമം എന്ന തലക്കെട്ടിൽ തൃശൂരിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സാറ ജോസഫ്, സുനിൽ പി ഇളയിടം, കെ.അജിത, സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ തുടങ്ങിയവർ പങ്കെടുത്തു. പ്രഭാഷകരുടെ പേരുൾപ്പെടുത്തി സംഘാടക സമിതി നേരത്തെ പുറത്തിറക്കിയ നോട്ടീസിൽ എം.ജെ ശ്രീചിത്രൻ, ദീപ നിശാന്ത് എന്നിവരുടെ പേരുണ്ടായിരുന്നു. കവിത മോഷണ വിവാദത്തെ തുടർന്ന് ഇരുവരെയും സംഘാടകർ പരിപാടിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
Adjust Story Font
16

