കനകമല കേസ്: സുബ്‍ഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് സംഘം ചോദ്യം ചെയ്യും
പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഉസ്മാന്‍ അടക്കം രണ്ടു പേരെ എന്‍.ഐ.എ കസ്റ്റഡിയിലുള്ള സുബ്ഹാനി ഹാജ മൊയ്തീന്‍ തിരിച്ചറിഞ്ഞിരുന്നു.

കനകമല കേസിലെ പ്രതി സുബ്ഹാനി ഹാജ മൊയ്തീനെ ഫ്രഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യും. പാരീസ് ഭീകരാക്രമണ കേസിലെ രണ്ട് പ്രതികളെ സുബ്ഹാനി തിരിച്ച് അറിഞ്ഞതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. കേരളത്തിലെത്തിയ ഫ്രഞ്ച് പൊലീസ് സംഘം ബുധനാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുബ്ഹാനിയെ ചോദ്യം ചെയ്യും.
പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഉസ്മാന്‍ അടക്കം രണ്ടു പേരെ എന്‍.ഐ.എ കസ്റ്റഡിയിലുള്ള സുബ്ഹാനി ഹാജ മൊയ്തീന്‍ തിരിച്ചറിഞ്ഞിരുന്നു. സുബ്ഹാനി ഇറാക്കില്‍ പരിശീലനത്തിനെത്തിയപ്പോള്‍ കമാണ്ടറായിരുന്ന സുലൈമാന്‍ അല്‍ ഫ്രാന്‍സിസിയെ കാണാന്‍ ഇവര്‍ എത്തിയെന്നാണ് മൊഴി നൽകിയത്. രണ്ടു പേരുടെയും ചിത്രങ്ങള്‍ സുബ്ഹാനി തിരിച്ചറിഞ്ഞതായി എന്‍.ഐ.എ ഔദ്യോഗികമായി ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചു.
തുടര്‍ന്നാണ് ഫ്രാന്‍സില്‍ നിന്നുള്ള അന്വേഷണ സംഘാംഗങ്ങള്‍ കേരളത്തിലെത്തിയത്. പാരിസ് ആക്രമണ കേസ് അന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ കോ-ഓഡിനേഷന്‍ ഏജന്‍സിയാണ് കൊച്ചി എന്‍.ഐ.എയുടെ സഹായത്തോടെ സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത്.
Adjust Story Font
16

