‘ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത്’: സുരേന്ദ്രന് ഹെെകോടതിയുടെ വിമര്‍ശനം
സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു

ശബരിമല വഷയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രനെതിരെ ഹൈക്കോടതി. ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാന്‍ സുരേന്ദ്രന്റ എന്ത് അധികാരമെന്ന് കോടതി ചോദിച്ചു. സുപ്രീംകോടതിയുടെ ശബരിമല വിധി സുരേന്ദ്രന്‍ മാനിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. സുരേന്ദ്രന്റെ റിമാന്റ് കാലാവധി പത്തനംതിട്ട സെഷൻസ് കോടതി 14 ദിവസത്തേക്കുകൂടി നീട്ടി.

അതിനിടെ, സുരേന്ദ്രന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്തെത്തി. കെ സുരേന്ദ്രന്റെ പ്രവൃത്തികൾ ന്യായീകരിയ്ക്കാനാവില്ലന്ന് ജാമ്യപേക്ഷ പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി വ്യക്തമാക്കി. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്ന് സര്‍ക്കാറും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സംഘർഷം നിലനിന്ന ദിവസങ്ങളിൽ കെ.സുരേന്ദ്രൻ എന്തിനാണ് ശബരിമലയിലേക്ക് പോയതെന്ന് കോടതി ചോദിച്ചു.

ശബരിമലയുൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിയ്ക്കാൻ സുരേന്ദ്രന് വിലക്കുള്ളപ്പോൾ ജാമ്യം നിഷേധിയ്ക്കുന്നത് എന്തിനാണെന്നും പ്രതിയെ എത്ര നാൾ ജയിലിലടയ്ക്കാനാണ് പോലീസ് ഉദ്ദേശിയ്ക്കുന്നതെന്നും കോടതി ആരാഞ്ഞു. സുരേന്ദ്രൻ ജയിലിലായതുകൊണ്ടു മാത്രം പ്രതിഷേധം ഇല്ലാതാക്കാനാവുമോയെന്നും, ബി.ജെ.പിക്ക് വേറെയും നേതാക്കളില്ലേയെന്നും കോടതി ചോദിച്ചു.
ഹർജിയിൽ അന്തിമവാദം കേട്ട് നാളെ വിധി പറയും. അതിനിടെ സന്നിധാനത്ത് ഭക്തയ്ക്കെതിരായ വധശ്രമക്കേസിൽ സുരേന്ദ്രന്റെ റിമാൻഡ് കാലവാധി പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി 14 ദിവസത്തേക്ക് നീട്ടി.
Adjust Story Font
16

