കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവത്കരിക്കുന്നതിന് എതിരെ ട്രേഡ് യൂണിയന്‍ ഐക്യവേദി സമരം
റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവത്കരണത്തിനെതിരെ ഇരുപത്തിനാല് മണിക്കൂര്‍ നിരാഹാരസമരമാണ് റെയില്‍വെ ട്രേഡ് യൂനിയന്‍ ഐക്യവേദി സംഘടിപ്പിക്കുന്നത്

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ റെയില്‍വെ ട്രേഡ് യൂനിയന്‍ ഐക്യവേദി ഇരുപത്തിനാല് മണിക്കൂര്‍ നിരാഹാരസമരം നടത്തുന്നു. ഇന്നലെ വൈകീട്ട് ആരംഭിച്ച നിരാഹാര സമരം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാനുള്ള ശ്രമം വ്യാപകമാണ്. അതിന്റെ ഭാഗമാണ് റെയില്‍വേ സ്വകാര്യവത്കരണമെന്ന് റെയില്‍വേ ട്രേഡ് യൂനിയന്‍ ഐക്യവേദി നടത്തുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് എളമരം കരീം എം.പി പറഞ്ഞു.
പ്രതിഷേധം ശക്തമാക്കാതെ പൊതുമേഖലയെ സംരക്ഷിക്കാനാവില്ലെന്നും അദേഹം പറഞ്ഞു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ഭൂമി സ്വകാര്യ ബിസിനസുകള്‍ക്കായി വിട്ടു കൊടുക്കാനുള്ള തീരുമാനം പിന്‍വലിക്കുക, ജീവനക്കാരില്‍ അമിതാധ്വാനം അടിച്ചേല്‍പിച്ച് സുരക്ഷ അപകടത്തിലാക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഐക്യവേദിയുടെ സമരം.
Adjust Story Font
16

