Quantcast

സംഘ് വധഭീഷണി; സണ്ണി എം കപ്പിക്കാടിന് പിന്തുണയുമായി ജന്മനാട്

അട്ടപ്പാടിയില്‍ ബിന്ദു തങ്കം കല്യാണിക്ക് ഐക്യാധാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ചടങ്ങിലാണ് തന്നെ കത്തിച്ച് കളയുമെന്ന് സംഘപരിവാര്‍ പറഞ്ഞതായി സണ്ണി എം കപിക്കാട് വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    6 Dec 2018 11:54 AM IST

സംഘ് വധഭീഷണി; സണ്ണി എം കപ്പിക്കാടിന് പിന്തുണയുമായി ജന്മനാട്
X

സംഘപരിവാറിന്റെ വധഭീഷണി നേരിടുന്ന ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിന് പിന്തുണയുമായി ജന്മനാട്. കോട്ടയം കപിക്കാട് നടന്ന ഐക്യധാര്‍ഡ്യ യോഗത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സണ്ണി എം കപിക്കാട് ചാനലുകളിലും സമൂഹ മാധ്യമങ്ങളില്‍ നടത്തിയ പ്രതികരണങ്ങളാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്.

ഫോണില്‍ വിളിച്ചും മറ്റും സംഘപരിവാര്‍ സംഘടയില്‍പെട്ടവര്‍ വധ ഭീഷണി മുഴക്കിയെന്ന് സണ്ണി എം കപിക്കാട് തന്നെ തുറന്ന് പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി ജന്മനാട് രംഗത്ത് എത്തിയത്. കപിക്കാട് നടന്ന ചടങ്ങില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു. ഐക്യധാര്‍ഡ്യ യോഗം സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ എസ് ഹരീഷ് ദളിത് ആക്ടിവിസ്റ്റ് രേഖ രാജ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

അട്ടപ്പാടിയില്‍ ബിന്ദു തങ്കം കല്യാണിക്ക് ഐക്യാധാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന ചടങ്ങിലാണ് തന്നെ കത്തിച്ച് കളയുമെന്ന് സംഘപരിവാര്‍ പറഞ്ഞതായി സണ്ണി എം കപിക്കാട് വെളിപ്പെടുത്തിയത്.

TAGS :

Next Story