യുണിവേഴ്സിറ്റി അനാസ്ഥ; തുടര്‍പഠനവും തൊഴിലവസരവും നഷ്ടപ്പെട്ട് വിദ്യാര്‍ത്ഥിനി
യൂണിവേഴ്സിറ്റിയിലെ ബി.ടെക് ഡിപ്പാര്‍ട്ട്മന്‍റിന്‍റെ അനാസ്ഥ കാരണം വിദ്യാര്‍ത്ഥിനിക്ക് നാല് വര്‍ഷത്തോളം വെറുതെ ഇരിക്കേണ്ടി വന്നു

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.ടെക് ഫലം തെറ്റായി രേഖപ്പെടുത്തിയത് കാരണം വിദ്യാര്‍ഥിനിക്ക് തുടര്‍പഠനവും തൊഴിലവസരവും നഷ്ടപ്പെട്ടതായി പരാതി. നല്ല മാര്‍ക്കുണ്ടായിട്ടും മൂന്ന് തവണ അനാവശ്യമായി യൂണിവേഴ്സിറ്റി സപ്ലിമെന്‍ററി പരീക്ഷ എഴുതിച്ചതായും താനൂര്‍ സ്വദേശിയായ ഫര്‍സാന ആരോപിക്കുന്നു.
2015 ജൂണ്‍ മാസത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പ്രിന്‍റ്ംഗ് ടെക്നോളജിയില്‍ ബി.ടെക് പൂര്‍ത്തിയാക്കിയ താനൂര്‍ ഓലപ്പീടിക സ്വദേശിനി ഫര്‍സാന അബ്ദു ശുകൂറിനാണ് നാല് വര്‍ഷത്തോളമായി മികച്ച ജോലിയവസരങ്ങളും, തുടര്‍പഠന അവസരങ്ങളും നഷ്ടമായത്. 2012ല്‍ തന്നെ മോഡറേഷന് അര്‍ഹയായിരുന്ന വിദ്യാര്‍ത്ഥിനി ഡിപ്പാര്‍ട്ട്മെന്‍റ് വരുത്തിയ വീഴ്ച കാരണം മൂന്ന് തവണ സപ്ലിമെന്‍ററി പരീക്ഷ എഴുതേണ്ടി വരികയായിരുന്നു.
യൂണിവേഴ്സിറ്റിയിലെ ബി.ടെക് ഡിപ്പാര്‍ട്ട്മന്‍റിന്‍റെ അനാസ്ഥ കാരണം നാല് വര്‍ഷത്തോളം വെറുതെ ഇരിക്കേണ്ടി വന്നു. ഇതിനകം നാട്ടില്‍ നിന്നും വിദേശത്ത് നിന്നും മികച്ച തൊഴിലവസരങ്ങള്‍ തേടിയെത്തിയെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രയോജനപ്പെടുത്താനായില്ല. ഗുരുതമായ വീഴ്ചക്ക് നഷ്ടപ്പരിഹാരം ആവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം.
Adjust Story Font
16

