കെ.സി.ബി.സിയുടെ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികളെ ചടങ്ങില്‍ ആദരിക്കുകയും കുടുംബങ്ങളുടെ വരുമാന വര്‍ദ്ധന പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു

കെ.സി.ബി.സിയുടെ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കര്‍ദിനാള്‍ ക്ലീമ്മീസ് കത്തോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. 250 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.
32 രൂപതകളിലെ ഒന്‍പതിനായിരത്തിലധികം വീടുകളും നാലായിരത്തില്‍പ്പരം കിണറുകളും അത്രതന്നെ ശൌചാലയങ്ങളുമാണ്പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഭ നിര്‍മ്മിക്കുക. കൊച്ചി പി.ഒ.സി സെന്ററില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ ക്ലീമ്മീസ് കത്തോലിക്ക ബാവ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി 250 കോടി രൂപയാണ് കെ.സി.ബി.സി ചിലവഴിക്കുക. ഭാരത കത്തോലിക്ക സഭയുടെ സാമൂഹിക വികസന പ്രസ്ഥാനം ‘കാരിത്താസു’മായി ചേര്‍ന്ന് സംയുക്തമായാണ് ഇതിനാവശ്യമായ തുക കണ്ടെത്തുക.
ആര്‍ച്ച് ബിഷപ്പ് ഡോ: സൂസെപാക്യം അദ്ധ്യക്ഷനായ യോഗത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മത്സ്യതൊഴിലാളികളെ ആദരിക്കുകയും കുടുംബങ്ങളുടെ വരുമാന വര്‍ദ്ധന പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. കെ.സി.ബി.സി സെക്രട്ടറി മാര്‍ മാത്യൂ മുലക്കാട്ട് , ഡോ:യുഹാനോന്‍ മാര്‍ ക്രിസ്റ്റോസം, ഫാ:വര്‍ഗീസ് വള്ളിക്കാട്ട് തുടങ്ങിയവരും പങ്കെടുത്തു.
Adjust Story Font
16

