Quantcast

ശബരിമലയെ പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ ‘മിഷന്‍ ഗ്രീന്‍ ശബരിമല’

മണ്ഡല കാലം തുടങ്ങിയതിന് ശേഷം അറുപതിനായിരത്തിലധികം ചണ സഞ്ചികൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    8 Dec 2018 12:49 PM IST

ശബരിമലയെ പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ ‘മിഷന്‍ ഗ്രീന്‍ ശബരിമല’
X

ശബരിമലയിലെ പ്ലാസ്റ്റിക് നിയന്ത്രണത്തിൽ സുപ്രധാന പങ്കുവഹിക്കുകയാണ് പമ്പയിലെ ‘മിഷൻ ഗ്രീൻ ശബരിമല’. പ്ലാസ്റ്റിക് കവറുകൾക്ക് പകരം ചണ സഞ്ചി നൽകിയാണ് പമ്പയില്‍ നിയന്ത്രണം നടപ്പിലാക്കുന്നത്. നിയന്ത്രണത്തിന്റെ ഭാഗമായി സന്നിധാനത്തെത്തുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്ക് വലിയ കുറവാണ് ഉണ്ടായിട്ടുണ്ട്.

ദിവസേന ശരാശശി അന്‍പതിനായിരത്തിലധികം തീർത്ഥാടകരാണ് പമ്പയിൽ നിന്ന് ദർശനത്തിനായി സന്നിധാനത്തേക്ക് പോവുന്നത്. പല ഭക്തരും പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷണം കരുതിയാണ് പമ്പയിലെത്തുന്നത്. ഇത്തരത്തിൽ പ്ലാസ്റ്റിക്ക് സന്നിധാനത്തെത്തുന്നത് തടയുക എന്ന ലക്ഷ്യവുമായാണ് ‘മിഷൻ ഗ്രീൻ ശബരിമല’ പ്രവർത്തിക്കുന്നത്. നിലവിൽ പ്ലാസ്റ്റിക് ബാഗുകൾ, കവറുകൾ, ബോട്ടിലുകൾ എന്നിവയ്ക്കാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഭക്തർക്ക് പൂജാ സാധങ്ങളും മറ്റും കൊണ്ടു പോകാൻ പകരം ചണ സഞ്ചികൾ ഇവിടെ നിന്ന് വിതരണം ചെയ്യുന്നുണ്ട്

മണ്ഡല കാലം തുടങ്ങിയതിന് ശേഷം അറുപതിനായിരത്തിലധികം ചണ സഞ്ചികൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പ്ലാസ്റ്റിക്കുമായി എത്തുന്ന തീർത്ഥാടകരോട് വനത്തിനകത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പ്ലാസ്റ്റിക് എത്തിയാലുണ്ടാകുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. മിഷൻ ഗ്രീനിന്റെ പ്രവർത്തന ഫലമായി കഴിഞ്ഞ നാല് വർഷമായി പ്ലാസ്റ്റിക്കുമായി എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി ഇവർ പറയുന്നു. ഭക്തർക്ക് കൃത്യമായ ബോധവൽക്കരണം നൽകിയാൽ ശബരിമലയെ സമ്പൂർണ പ്ലാസ്റ്റിക്ക് വിമുക്തമാക്കാമെന്നും ഇവർ വ്യക്തമാക്കുന്നു

TAGS :

Next Story