Quantcast

പതിനഞ്ചാമത് കേരള ബാംബു ഫെസ്റ്റിന് തുടക്കമായി

സംസ്ഥാനത്തെ ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളുമാണ് ഇത്തവണത്തെ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 Dec 2018 10:27 AM IST

പതിനഞ്ചാമത് കേരള ബാംബു ഫെസ്റ്റിന് തുടക്കമായി
X

പതിനഞ്ചാമത് ’കേരള ബാംബൂ ഫെസ്റ്റി’ന് തുടക്കമായി. കൊച്ചി എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഇരുന്നൂറോളം കരകൗശല തൊഴിലാളികള്‍ക്കും പതിനഞ്ചോളം സ്ഥാപനങ്ങള്‍ക്കും പുറമെ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഇത്തവണത്തെ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ മുള വികസന വിപണന ശ്യംഖല മെച്ചപ്പെടുത്താനായി 2004 മുതലാണ് ബാംബൂ മിഷൻ, ഫെസ്റ്റിന് തുടക്കം കുറിച്ചത്. ഈ മാസം 11 വരെയാകും ഇത്തവണത്തെ ഫെസ്റ്റ് നടക്കുക. സംസ്ഥാനത്തെ ഇരുന്നൂറോളം കരകൗശല തൊഴിലാളികളും പതിനഞ്ചോളം സ്ഥാപനങ്ങളുമാണ് ഇത്തവണത്തെ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. സന്ദർശകർക്ക് ബാംബൂ മിഷൻ പരിശീലകർ രൂപകൽപന ചെയ്ത വിവിധ മുള ഉൽപ്പന്നങ്ങൾ കാണുന്നതിനുള്ള ഗ്യാലറിയും, കുടുംബശ്രീ ഫുഡ് കോർട്ടും ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല തൊഴിലാളികളും 170 ഓളം സ്റ്റാളുകളും പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് ഡയരക്ടര്‍ ബിജു .കെ, ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജെ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്ന ദേശീയ ശിൽപ്പശാല 10, 11 തീയതികളിൽ എറണാകുളം സെന്റർ ഹോട്ടലിൽ നടക്കും. നാഷണൽ ബാംബൂ മിഷൻ ഡയറക്ടര്‍ ഡോ. അൽകാ ഭാർഗവ ശിൽപശാല ഉദ്ഘാടനം ചെയ്യും. മറ്റു സംസ്ഥാനങ്ങളിലെ ബാംബൂ മിഷൻ ഡയറക്ടർമാരും ഉദ്യോഗസ്ഥരും ശിൽപശാലയിൽ പങ്കെടുക്കും. മുള ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്.

TAGS :

Next Story