ഹജ്ജ് യാത്രക്ക് നല്‍കുന്നത് അധിക ജി.എസ്.ടി; വിഷയത്തില്‍ സര്‍ക്കാറുകള്‍ ഇടപെടണമെന്ന് ആവശ്യം
സാധരണ വിമാനയാത്രക്കാരില്‍നിന്നും 5 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. എന്നാല്‍ ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ 18 ശതമാനം ജി.എസ്.ടിയാണ് നല്‍കേണ്ടത്

ഹജ്ജ് യാത്രക്ക് അധിക ജി.എസ്.ടി ഈടാക്കുന്നത് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകുന്നവരില്‍നിന്നും 18 ശതമാനം ജി.എസ്.ടിയാണ് നിലവില്‍ ഈടാക്കുന്നത്.
സാധരണ വിമാനയാത്രക്കാരില്‍നിന്നും 5 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. എന്നാല്‍ ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ 18 ശതമാനം ജി.എസ്.ടി നല്‍കി വേണം വിമാനയാത്ര നടത്താന്‍. ഭീമമായ ജി.എസ്.ടിക്ക് പുറമെ വിമാനത്താവള നികുതിയും തീര്‍ഥാടകര്‍ നല്‍കണം. വിമാന ചാര്‍ജില്‍ തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്ന സബ്സിഡി കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ഹജ്ജ് കമ്മറ്റി മുഖേന കഴിഞ്ഞ വര്‍ഷം ഹാജിമാരില്‍നിന്നും 80468 രൂപയാണ് ഈടാക്കിയത്. ഇതില്‍ 11757 രൂപ ജി.എസ്.ടിയാണ്. 3572രൂപ വിമാനത്താവള നികുതിയായി വേറെയും നല്‍കിയിരുന്നു. ഹജ്ജിന് പ്രത്യേക വിമാനങ്ങളായതിനാലാണ് ഉയര്‍ന്ന ജി.എസ്.ടി ഈടാക്കുന്നതെന്നാണ് വിമാനകമ്പനികളുടെ ന്യായീകരണം. വിഷയത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ ഇടപെടണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.
Adjust Story Font
16

