ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന യാത്രക്കാര്‍
അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം പുലര്‍ച്ചെ തന്നെ വായന്തോട്ടില്‍ എത്തിയിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ചരിത്രത്തിലേക്ക് പറന്നുയർന്നതിന്റെ ആഹ്ലാദത്തിലാണ് ആദ്യ യാത്രക്കാർ. 181 യാത്രക്കാരാണ് ആദ്യ വിമാനത്തില്‍ അബുദാബിയിലേക്ക് പറന്നത്. ഉയർന്ന ചാര്‍ജ് നൽകി ടിക്കറ്റെടുത്താണ് പലരും ആദ്യ യാത്രയിൽ സീറ്റുറപ്പിച്ചത്.

അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ പുറപ്പെടാനുള്ള യാത്രക്കാരെല്ലാം പുലര്‍ച്ചെ തന്നെ വായന്തോട്ടില്‍ എത്തിയിരുന്നു. അവിടെ നിന്നും ഏഴ് മണിയോടെ പ്രത്യേകം തയ്യാറാക്കിയ ബസ്സുകളില്‍ വിമാനത്താവളത്തിലെ ടെര്‍മിനലില്‍ എത്തിച്ചു. മന്ത്രിമാരായ ഇ.പി ജയരാജനും കെ.കെ ശൈലജയും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു.

വിമാനത്താവളത്തിലെ ആധുനിക സൗകര്യങ്ങളെ കുറിച്ച് പറയാൻ യാത്രക്കാര്‍ക്ക് നൂറ് നാവ്. ചെക്കിങ് നടപടികളും എമിഗ്രേഷനും പൂര്‍ത്തിയാക്കി ഒമ്പത് മണിയോടെ യാത്രക്കാര്‍ വിമാനത്തിലേക്ക്. 10.10 ഓടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അബൂദബിയിലേക്ക് പറന്നു.
Adjust Story Font
16

