പോളാര്‍ എക്സ്പിഡിഷനില്‍ പങ്കെടുക്കാന്‍ വോട്ട് തേടി കോഴിക്കോട്ടുകാരന്‍ ജിഹാദ്
ഒറ്റക്ക് ബൈക്കില്‍ ഇന്ത്യയും നേപ്പാളും ചുറ്റിയിട്ടുണ്ട് 25കാരനായ ഈ കോഴിക്കോടുകാരന്‍

തണുത്തുറഞ്ഞ ഉത്തരധ്രുവത്തില്‍ നടക്കുന്ന പോളാര്‍ എക്സ്പിഡിഷനില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് കോഴിക്കോടുകാരനായ ജിഹാദ്. നവമാധ്യമങ്ങളിലൂടെയുള്ള വോട്ടെടുപ്പില്‍ വിജയിക്കാനായാല്‍ ജിഹാദ് അടുത്ത മാര്‍ച്ചില്‍ നടക്കുന്ന പോളാര്‍ എക്സ്പിഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഒറ്റക്ക് ബൈക്കില്‍ ഇന്ത്യയും നേപ്പാളും ചുറ്റി ചരിത്രം രചിച്ചിട്ടുമുണ്ട് ഈ കോഴിക്കോടുകാരന്‍.
സ്വീഡനും നോര്‍വേക്കുമിടയില്‍ തണുത്തുറഞ്ഞ 300 കിലോമീറ്റര്‍ ദൂരം സാഹസികമായി താണ്ടുക. അതെ പോളാര്‍ എക്സ്പിഡിഷന്‍ എന്ന ഈ സാഹസിക സഞ്ചാരം കൈയെത്തും ദൂരത്താണ് കോഴിക്കോട് അത്തോളി സ്വദേശിയായ ജിഹാദിന്. ലോകരാജ്യങ്ങളെ 10 മേഖലകളായി തിരിച്ച് നടക്കുന്ന മത്സരത്തില്‍ വിജയികളാകുന്ന 20 പേര്‍ക്കാണ് പോളാര്‍ എക്സ്പിഡഷനില്‍ പങ്കെടുക്കാനാവുക. വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ആദ്യ 38 പേരില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജിഹാദിന് ഇനിയുള്ള വോട്ടുകള്‍ കൂടി അനുകൂലമായാല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനാകും.
യാത്ര ജീവിതം തന്നെയാക്കി മാറ്റിയ ജിഹാദ് 34 ദിവസം കൊണ്ട് ബൈക്കില്‍ ഇന്ത്യയും നേപ്പാളും ചുറ്റി മടങ്ങിയ ചരിത്രവുമുണ്ട്. ഇതെല്ലാം ചിത്രീകരിച്ച ട്രാവല്‍ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട് ഈ ഇരുപത്തിയഞ്ചുകാരന്‍.
Adjust Story Font
16

