വയനാട്ടിലെ മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പില്‍ ഇറാനിയന്‍ താരത്തിന് സ്വര്‍ണ്ണം
മാനന്തവാടി പ്രിയദര്‍ശനി എസ്‌റ്റേറ്റിലെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൗണ്ടന്‍ സൈക്ലിങ് ട്രാക്കിലാണ് മത്സരം നടന്നത്.

വയനാട്ടില്‍ നടന്ന രാജ്യാന്തര മൗണ്ടന്‍ സൈക്ലിംങ് ചാമ്പ്യന്‍ഷിപ്പില്‍ ഇറാനിയന്‍ താരം ഫറാസ് ഷോക്രിക്ക് സ്വര്‍ണ്ണം. പത്ത് രാജ്യങ്ങളില്‍ നിന്നായി 22 വിദേശ താരങ്ങളും 40 പുരുഷ ദേശീയ താരങ്ങളും 20 വനിതാ ദേശീയ താരങ്ങളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. മൂന്നാം തവണയാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വയനാട് വേദിയാകുന്നത്.
സാഹസിക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വിനോദ സഞ്ചാര വകുപ്പാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. മാനന്തവാടി പ്രിയദര്‍ശനി എസ്‌റ്റേറ്റിലെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൗണ്ടന്‍ സൈക്ലിങ് ട്രാക്കിലാണ് മത്സരം നടന്നത്. കേരളത്തില്‍ അഞ്ചാം തവണയും ജില്ലയില്‍ മൂന്നാം തവണയുമാണ് രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് നടന്നത്.
ഇന്ത്യക്ക് പുറമേ ആസ്‌ത്രേലിയ, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, ആര്‍മേനിയ എന്നീ 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. നാഷണല്‍ ലെവല്‍ ക്രോസ് കണ്‍ട്രിയില്‍ ആര്‍മി, റെയില്‍വെ, വിവിധ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്ന് 40 താരങ്ങളും പങ്കെടുത്തു. ഈ വര്‍ഷം ആദ്യമായി 20 വനിതാ സൈക്ലിസ്റ്റുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരം കാണുന്നതിനായി കേരളത്തിനകത്തും പുറത്തു നിന്നുമായി ധാരാളം പേര്‍ എത്തിയിരുന്നു. വാശിയേറിയ മത്സരത്തില്‍ ഇറാന്‍ ദേശീയ ടീം അംഗവും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ ഫറാസ് ഷോക്രി സ്വര്‍ണ്ണം നേടി.
ഒ.ആര്‍ കേളു എം.എല്‍.എയാണ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ യൂണിയന്‍ സൈക്ലിങ്ങ് ഇന്റര്‍നാഷണലിന്റെ നിബന്ധനകള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടത്തിയിരുന്നത്. ടൂറിസം മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന വയനാട് അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെടുകയാണ്.
Adjust Story Font
16

