സംസ്ഥാന സ്കൂള്‍ കലോത്സവം; കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്, നേട്ടം 12 വര്‍ഷത്തിന് ശേഷം
ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. 60-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർകോട് വേദിയാകും.

കൗമാര കലാ കിരീടം പാലക്കാടിന്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. 60-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർകോട് വേദിയാകും.

മുഴുവൻ മത്സരങ്ങളും പൂർത്തിയായപ്പോൾ പാലക്കാടിന് 930 പോയിന്റ്. കോഴിക്കോടിന് 927 പോയിന്റ്. 12 വർഷത്തിന് ശേഷം പാലക്കാട് കൗമാര കലാ കിരീടത്തിൽ മുത്തമിട്ടു. ഞായറാഴ്ച അർത്ഥ രാത്രിക്ക് ശേഷവും മത്സരം നീണ്ടു. യക്ഷഗാനത്തിന്റെ ഫലം വൈകിയതോടെ ഉദ്വേഗം ഇരട്ടിച്ചു. ആശങ്കൾക്കൊടുവിൽ കിരീടം പാലക്കാട് ഉറപ്പിച്ചു.

12 വർഷമായി കോഴിക്കോട് പുലർത്തി വന്ന ആധിപത്യമാണ് ആലപ്പുഴയിൽ പാലക്കാട് മറികടന്നത്. ആതിഥേയരായ ആലപ്പുഴ 7-ാം സ്ഥാനത്താണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ഉദ്ഘാടന സമാപന സമ്മേളനങ്ങൾ ഇല്ലാതെയായിരുന്നു കലാമേള സംഘടിപ്പിച്ചത്. അടുത്ത കലോത്സവം കാസർകോഡ് വെച്ച് നടത്താനാണ് തീരുമാനം.

Adjust Story Font
16

