Quantcast

ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം; ബി.ജെ.പി പേജില്‍ ‘പൊങ്കാല’

ഹർത്താൽ പ്രഖ്യാപിച്ചു കൊണ്ടുള്ള ബി.ജെ.പി ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയും കൂട്ടം ചേര്‍ന്നുള്ള ‘പൊങ്കാല’യാണ് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Dec 2018 8:28 PM IST

ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം; ബി.ജെ.പി പേജില്‍ ‘പൊങ്കാല’
X

ബി.ജെ.പി സമരപ്പന്തലിന് മുന്നിലെ ആത്മഹത്യയുടെ പേരിൽ പ്രഖ്യാപിച്ച ഹർത്താലിനെതിരെ വ്യാപക പ്രതിഷേധം. പിണറായി സർക്കാറിന്റെ അയ്യപ്പവേട്ടയിൽ മനംനൊന്ത് ജീവനൊടുക്കിയ വേണുഗോപാലൻ നായരോട് ആദര സൂചകമായി ബി.ജെ.പി ഹർത്താൽ പ്രഖ്യാപിക്കുകയാണെന്നാണ് പാർട്ടി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ സമൂഹ മാധ്യമങ്ങളിലടക്കം വൻ രോഷമാണ് ഇതിനെതിരെ ഉയർന്നിട്ടുള്ളത്. ഹർത്താൽ പ്രഖ്യാപിച്ചു കൊണ്ടുള്ള ബി.ജെ.പി ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയും കൂട്ടം ചേര്‍ന്നുള്ള ‘പൊങ്കാല’യാണ് നടക്കുന്നത്.

ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു വേണുഗോപാലൻ നായർ സ്വയം തീക്കൊളുത്തിയത്. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നു വൈകിട്ടോടെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. എന്നാൽ, മജിസ്ട്രേറ്റിനും ഡോക്ടർക്കും ഇദ്ദേഹം നൽകിയ മരണമൊഴിയിൽ ശബരിമലയെക്കുറിച്ചോ ബി.ജെ.പിയെക്കുറിച്ചോ പരാമര്‍ശമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ये भी पà¥�ें- ശബരിമലയെക്കുറിച്ചോ ബി.ജെ.പിയെക്കുറിച്ചോ പരാമര്‍ശമില്ലാതെ വേണുഗോപാലന്‍ നായരുടെ മരണമൊഴി

മരണമൊഴി പുറത്ത് വന്നതോടെ ഹർത്താലിന്റെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലടക്കം വൻ വിമർശനം ഉയര്‍ന്നിരിക്കുന്നത്. ഇതിനു പുറമെ, മോഹൻലാൽ ചിത്രം ‘ഒടിയന്റെ’ റിലീസ് ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് മോഹന്‍ലാൽ ഫാൻസിനേയും ചൊടിപ്പിച്ചിരിക്കുകയാണ്.

TAGS :

Next Story