നരേന്ദ്ര മോദി അധികാരമേറിയപ്പോള്‍ ചെറിയ സന്തോഷമുണ്ടായിരുന്നു; എം.മുകുന്ദന്‍

നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍ അറിയാതെയുള്ളിലൊരു സന്തോഷമുണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ എം.മുകുന്ദന്‍. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുകുന്ദന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ അറിയാതെ ഉള്ളിലൊരു ചെറിയ സന്തോഷമുണ്ടായി. കാരണം അതിനു മുമ്പുള്ള ഭരണം അഴിമതിയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. അടിസ്ഥാനപരമായി ഞാന്‍ ബി.ജെ.പിയെ പിന്തുണക്കുന്ന ആളല്ല. പക്ഷേ, അദ്ദേഹത്തിന്റെ ആ വരവ് കണ്ടപ്പോള്‍ ചില മാറ്റങ്ങള്‍ സാധിക്കും എന്നുതോന്നി. അഞ്ചു കൊല്ലം എനിക്കു തരൂ, ഞാന്‍ പ്രോഗസ് റിപ്പോര്‍ട്ട് കാര്‍ഡ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായി. പക്ഷേ, പിന്നീടുണ്ടായ ഓരോ സംഭവങ്ങളും നിരാശയുണ്ടാക്കുകയാണ് ചെയ്തത്’; മുകുന്ദന്‍ പറയുന്നു.
അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ അവിടത്തെ ഭരണാധികാരികളെ എത്ര കടന്നും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഞാന്‍ യു.എസില്‍ പോയ സമയത്ത് ജൂനോ ഡീയസ് എന്നൊരു എഴുത്തുകാരന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയിരുന്നു. തുടങ്ങി രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം ‘ഞാന്‍ ഒബാമയെ വെറുക്കുന്നു, അദ്ദേഹം ഒരിക്കലും സംസ്‌കാരം എന്ന വാക്ക് ഉപയോഗിക്കുന്നില്ല‘ എന്ന് പറഞ്ഞു. ഈയൊരൊറ്റക്കാരണം കൊണ്ടാണ് വിമര്‍ശനം. ഇവിടെയൊക്കെ മോദിയെപ്പറ്റിയെങ്ങാനും ഇതുപോലെ വല്ലതും പറഞ്ഞാല്‍ പിന്നെ എന്തുണ്ടാവും എന്നോര്‍ക്കണം. അമേരിക്കയില്‍, അമേരിക്കയെ നിശിതമായി വിമര്‍ശിക്കുന്ന നോം ചോംസ്‌കിയൊക്കെ സുഖമായി ജീവിക്കുന്നു. ഇവിടെ സാധിക്കില്ല. മോദിയെ വിമര്‍ശിച്ചുകൊണ്ടിരുന്നാല്‍ പിന്നെ നമ്മുടെ നാട്ടില്‍ ജീവനോടെ കണ്ടെന്നുവരില്ലയെന്നും മുകുന്ദന്‍ പറഞ്ഞു.
Adjust Story Font
16

