Quantcast

ഒടിയന്‍: മീഡിയവണിന്റെ പേരില്‍ വ്യാജ വീഡിയോ; നിയമനടപടി സ്വീകരിക്കും

പ്രേക്ഷക പ്രതികരണം ഉള്‍പ്പെടുത്തിയ വീഡിയോ എഡിറ്റ് ചെയ്ത് അതില്‍ അശ്ലീല വാക്കിന്റെ ഓഡിയോ കൂട്ടിച്ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    14 Dec 2018 10:32 PM IST

ഒടിയന്‍: മീഡിയവണിന്റെ പേരില്‍ വ്യാജ വീഡിയോ; നിയമനടപടി സ്വീകരിക്കും
X

ഇന്ന് പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രേക്ഷക പ്രതികരണം എഡിറ്റ് ചെയ്ത് മീഡിയവണിന്റെ പേരില്‍ വ്യാജ പ്രചരണം. പ്രേക്ഷക പ്രതികരണം ഉള്‍പ്പെടുത്തിയ വീഡിയോ എഡിറ്റ് ചെയ്ത് അതില്‍ അശ്ലീല വാക്കിന്റെ ഓഡിയോ കൂട്ടിച്ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ഒരു പ്രേക്ഷകന്‍ മീഡിയവണ്‍ പ്രതിനിധിയോട് അനുഭവം പങ്കുവെക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ തെറിവാക്കിന്റെ ഓഡിയോ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കാന്‍ മീഡിയവണ്‍ തീരുമാനിച്ചു.

വ്യാജ വീഡിയോ

Posted by Levin K Vijayan on Friday, December 14, 2018

മീഡിയവണ്‍ സംപ്രേഷണം ചെയ്ത വീഡിയോ

Posted by Levin K Vijayan on Friday, December 14, 2018
TAGS :

Next Story