പള്ളി പൂട്ടി കുര്‍ബാന; ഇടുക്കിയില്‍ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം
ഇടുക്കി ചേറ്റുകുഴി ഓർത്തഡോക്സ് പള്ളി വികാരിയായിരുന്ന ഫാദർ കുര്യാക്കോസ് വലേലിനെ രണ്ടാഴ്ച മുൻപ്സ്ഥലം മാറ്റിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ഇടുക്കി ചേറ്റുകുഴി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പുതിയതായി എത്തിയ ഇടവക വികാരി പള്ളി അകത്ത് നിന്ന് പൂട്ടി കുർബാന നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. മാറ്റിയ വികാരിയെ തിരിച്ചു കൊണ്ടുവരണം എന്ന് ഇടവക അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇടുക്കി ചേറ്റുകുഴി ഓർത്തഡോക്സ് പള്ളി വികാരിയായിരുന്ന ഫാദർ കുര്യാക്കോസ് വലേലിനെ രണ്ടാഴ്ച മുൻപ്സ്ഥലം മാറ്റിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഭദ്രാസനം ഓഡിറ്റർ ആയിരുന്ന ഫാദർ വലേലിൽ, ഭദ്രാസനാധിപൻ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റിയതെന്ന് വിശ്വാസികൾ ആരോപിക്കുന്നു. പുതിയതായി എത്തിയ വികാരിയെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഇടവകാംഗങ്ങൾ ഉറച്ചു നിന്നു. എന്നാലിന്ന് വിശ്വാസികളെ പുറത്ത് നിർത്തി പള്ളി വാതിൽ അകത്ത് നിന്ന് പൂട്ടി ഫാദർ എൻ.പി.ഏലിയാസ് കുർബാന നടത്തിയതാണ് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് നയിച്ചത്.
ഭദ്രാസനത്തിന്റെ കൽപനപ്രകാരമാണ് ശുശ്രൂഷകൾ നടത്തിയതെന്നും പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്നും ഫാദർ എൻ.പി.ഏലിയാസ് പ്രതികരിച്ചു. വണ്ടിപ്പെരിയാർ ഇടവക വികാരിയെ സ്ഥലം മാറ്റിയതിന് എതിരെ ഇന്നലെ പള്ളി അടച്ചു പൂട്ടി വിശ്വാസികൾ പ്രതിഷേധിച്ചിരുന്നു.
Adjust Story Font
16

