Quantcast

ശബരിമലയില്‍ ലഹരി വസ്തുക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി എക്‌സൈസ് വകുപ്പ്

വിവിധ സ്ഥലങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തിച്ച് പല ഭാഗങ്ങളിലായി കുഴിച്ചിട്ടാണ് വില്‍പ്പന. പമ്പയില്‍ പ്രധാനമായും ഗണപതി കോവില്‍, ത്രിവേണി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന.

MediaOne Logo

Web Desk

  • Published:

    16 Dec 2018 7:46 AM IST

ശബരിമലയില്‍ ലഹരി വസ്തുക്കള്‍ക്കെതിരെ കര്‍ശന നടപടിയുമായി എക്‌സൈസ് വകുപ്പ്
X

ശബരിമലയില്‍ ഭക്തരുടെ എണ്ണം കൂടിയതോടെ കര്‍ശന പരിശോധനയുമായി എക്‌സൈസ് വകുപ്പ്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളിലാണ് എക്‌സൈസിന്റെ പരിശോധന. ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.

ശബരിമലയിലും പരിസരത്തും പുകയില നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പമ്പയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തിച്ച് പല ഭാഗങ്ങളിലായി കുഴിച്ചിട്ടാണ് വില്‍പ്പന. പമ്പയില്‍ പ്രധാനമായും ഗണപതി കോവില്‍, ത്രിവേണി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന.

എത്ര വിലയ്ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ട്. ഡോളി, ട്രാക്ടര്‍ തൊഴിലാളികളിലൂടെയാണ് സംഘം വില്‍പ്പന നടത്തുന്നത്. പ്രളയത്തില്‍ പമ്പയില്‍ മണ്ണ് അടിഞ്ഞിരിക്കുന്നതിനാല്‍ ലഹരി വസ്തുക്കള്‍ ഈ ഭാഗങ്ങളിലും ഒളിപ്പിക്കുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 867 കേസുകളും 2 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പല ഗ്രൂപ്പുകള്‍ തിരിഞ്ഞാണ് ഇവരുടെ പരിശോധന. എഴുപത്തഞ്ചോളം എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ശബരിമലയില്‍ പരിശോധന നടക്കുന്നത്. ശബരിമലയില്‍ വാഹന നിരോധനം ഉണ്ടായതിനാല്‍ ലഹരി വസ്തുക്കളുടെ കടത്ത് ഇപ്പോള്‍ കുറവാണ്.

TAGS :

Next Story