Quantcast

‘ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാനം സാധ്യമാകില്ല’ വനിതാ മതിലിനെതിരെ വി.എസ്

വനിതാ മതിലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    16 Dec 2018 1:36 PM GMT

‘ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാനം സാധ്യമാകില്ല’ വനിതാ മതിലിനെതിരെ വി.എസ്
X

പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ വനിതാ മതിലിനെതിരെ വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാനം സാധ്യമാകില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വി.എസ് വ്യക്തമാക്കുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വനിതാ മതിലുമായി ബന്ധപ്പെട്ട തന്‍റെ എതിര്‍പ്പ് നേരത്തെ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് വി.എസ് തന്‍റെ നിലപാട് പാര്‍ട്ടി നേതൃത്വത്തേയും അറിയിച്ചിരിക്കുന്നത്. ജാതി സംഘടനകളെ കൂടെ കൂട്ടി നവോത്ഥാന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതില്‍ വൈരുദ്ധ്യമുണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ വി.എസ് വ്യക്തമാക്കി.

നവോത്ഥാനത്തിന്‍റെ പേരില്‍ പാര്‍ട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് ആത്മഹത്യാപരമാണ്. ആര്‍.എസ്.എസിനെ എതിര്‍ക്കുകയും അതേസമയം തന്നെ എന്‍.എസ്.എസിനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ശരിയല്ല. ഹിന്ദുത്വ ശക്തികളുടെ മുന്നേറ്റത്തെ രാഷ്രടീയമായും, സംഘടനാപരമായും കേരളത്തിലെ പാര്‍ട്ടി മറികടന്നിട്ടുണ്ടെന്നും വി.എസ് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതേസമയം വനിതാ മതില്‍ പ്രഹസനമാണെന്നും, സ്ത്രീസംരക്ഷണത്തെ കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് ധാര്‍മ്മികതയാണ് ഉള്ളതെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

TAGS :

Next Story