കല്ലുത്താന്‍ കടവ് കോളനിയുടെ അവസ്ഥ മോശമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷന്‍
ജില്ലയിലെ പട്ടിക ജാതി വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തിനായി കോഴിക്കോട് എത്തിയതായിരുന്നു ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍.

കോഴിക്കോട് കല്ലുത്താന്‍ കടവ് കോളനിയിലെ അവസ്ഥ ശോചനീയമാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍. കോളനിയുടെ അവസ്ഥ ഇന്നു നടക്കുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോളനിക്കു പുറമേ നഗരത്തിലെ എസ്.സി.എസ്.ടി ഹോസ്റ്റലും അദ്ദേഹം സന്ദര്‍ശിച്ചു.
ജില്ലയിലെ പട്ടിക ജാതി വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗത്തിനായി കോഴിക്കോട് എത്തിയതായിരുന്നു ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുകന്‍. ഇതിനു മുന്നോടിയായാണ് അദ്ദേഹം കല്ലുത്താന്‍ കടവ് കോളനിയിലെത്തിയത്. കോളനിയിലെ ദുരിതങ്ങള്‍ നേരിട്ടു കണ്ട അദ്ദേഹം കോളനിവാസികളില്‍ നിന്നും പരാതി കേട്ടു.
ശുചിമുറിയുടെ അഭാവവും മാലിന്യ പ്രശ്നവും കോളനി വാസികള്‍ കമ്മീഷനെ ധരിപ്പിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ അദ്ദേഹം ആവശ്യമെങ്കില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും പറഞ്ഞു. കോളനിവാസികള്‍ക്കുള്ള ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും പുനരധിവാസത്തിനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഈ വിഷയവും കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്.
Adjust Story Font
16

