മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീണ്ടും വണ്ടിച്ചെക്കുകള്‍
ഇതുവരെ ഏകദേശം 2350 കോടിയോളം രുപയാണ് ദുരുതാശ്വാസ നിധിയിലേക്ക് ലഭിച്ചത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചവയില്‍ വണ്ടിച്ചെക്കുകളും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച 284 ചെക്കുകള്‍ പണമില്ലാതെ മടങ്ങി. ചെക്കുകള്‍ മടങ്ങിയ കാര്യം ഉടമകളെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്ന് പണത്തിന്‍റെ ഒഴുക്കാണുണ്ടായത്. ഇതുവരെ ഏകദേശം 2350 കോടിയോളം രുപയാണ് ദുരുതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് കരുത്ത് പകരുന്നതായിരിന്നു സഹായപ്രവാഹം. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതില്‍ 284 ചെക്കുകളാണ് പണമില്ലാതെ മടങ്ങിയത്.
ചെറിയ തുകയുള്ള ചെക്കുകളാണ് മടങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പണമില്ലാതെ മടങ്ങിയ ചെക്കിന്‍റെ ഉടമകളെ ഇക്കാര്യം അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ 430 ചെക്കുകള്‍ മടങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം ഇടമകളെ അറിയിക്കുകയും 146 പേര്‍ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. അതേ നടപടി ഇക്കാര്യത്തിലും തീരുമാനിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
Adjust Story Font
16

