എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി; ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍
വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ നൂറനാട് കുടശ്ശനാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിലേയും എൻ.എസ്.എസ് ഹൈസ്കൂളിലേയും കൊടിമരത്തിൽ കരിങ്കൊടി ഉയർത്തിയ കേസിൽ രണ്ട് പേര്‍ അറസ്റ്റില്‍. ആർ.എസ്.എസ് പ്രവർത്തകരും കുടശ്ശനാട് കരയോഗത്തിലെ അംഗങ്ങളുമായ വിക്രമൻ നായർ , ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.
സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടശ്ശനാട് കരയോഗത്തിലെ തന്നെ അംഗങ്ങളായ വിക്രമൻ നായർ , ശ്രീജിത്ത് എന്നിവർ പിടിയിലാവുന്നത്. ഇവർ ആര്‍.എസ്.എസ് പ്രവർത്തകരാണെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ നവംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ നൂറനാട് കൊടശ്ശനാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിലേയും എൻ.എസ്.എസ് ഹൈസ്കൂളിലേയും കൊടിമരങ്ങളിലാണ് കരിങ്കൊടി ഉയർത്തിയതായി കണ്ടെത്തിയത് . ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും കൊടിമരത്തിന് താഴെ സ്ഥാപിച്ചിരുന്നു. സംസ്ഥാനത്ത് ഉടനീളം എൻ.എസ്.എസ് സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടക്കുന്ന സാഹചര്യത്തിലായിരുന്നു കൊടശ്ശനാട്ടെയും ആക്രമണം. അതേ ദിവസം തന്നെ കൊല്ലം എടവട്ടം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.
Adjust Story Font
16

