Quantcast

പാലക്കാട് വെള്ളമില്ലാതെ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നശിക്കുന്നു

വർഷങ്ങളായി ഈ സ്ഥിതി തുടരുന്നതിനാൽ നെൽകൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

MediaOne Logo

Web Desk

  • Published:

    21 Dec 2018 12:57 PM IST

പാലക്കാട്  വെള്ളമില്ലാതെ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നശിക്കുന്നു
X

പാലക്കാട് പെരുവെമ്പിൽ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി ഉണങ്ങുന്നു. തമിഴ്നാട് വെള്ളം വിട്ടുതരാത്തതും മൂലത്തറ ഡാമിലെ വെള്ളം ശരിയായി വിതരണം ചെയ്യാത്തതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കർഷകർ പറയുന്നു. തുടർച്ചയായി അഞ്ചാം വർഷമാണ് ഈ മേഖലയിൽ കൃഷി ഉണങ്ങി നശിക്കുന്നത്.

അഞ്ച് വർഷമായി നെൽകൃഷിയിൽ പണവും അദ്ധ്വാനവും മുടക്കി പാഴായിപ്പോവുകയാണ്. ചിറ്റൂർ പുഴ പദ്ധതിയിൽ എൽ.ബി.സി കനാലിന്റെ വാലറ്റ പ്രദേശത്തുള്ളവർക്കാണ് ഈ ദുർഗതി. പെരുവെമ്പ് മേഖലയിൽ മാത്രം ആയിരക്കണക്കിനേക്കർ കൃഷിയാണ് ഉണങ്ങിയിരിക്കുന്നത്. വർഷങ്ങളായി ഈ സ്ഥിതി തുടരുന്നതിനാൽ നെൽകൃഷി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.

TAGS :

Next Story