ഫാസിസ്റ്റ് കോട്ടകള്‍ തകര്‍ക്കാന്‍ ദലിത്, ന്യൂനപക്ഷ വിദ്യാര്‍ഥി കൂട്ടായ്മക്ക് കഴിയും: ലബീദ് ഷാഫി
സ്റ്റുഡന്‍സ് ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കര്‍ണാടക സ്വദേശി ലബീദ് ഷാഫിക്ക് കാസര്‍കോട് ആലിയ ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ സ്വീകരണം നല്‍കി

നുണകളില്‍ കെട്ടിപൊക്കുന്ന ഫാസിസ്റ്റ് കോട്ടകളെ തകര്‍ക്കാന്‍ ദലിത് ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ കൂട്ടായ്മകള്‍ക്ക് സാധിക്കുമെന്ന് എസ്.ഐ.ഒ നിയുക്ത ദേശീയ പ്രസിഡന്‍റ് ലബീദ് ഷാഫി. കാസര്‍കോട് ആലിയ ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെയും വിദ്യാര്‍ഥി യൂണിയന്റെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.
ആലിയ റക്ടര്‍ കെ.വി അബൂബക്കര്‍ ഉമരി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ലബീദ് ഷാഫിക്ക് ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി സി.ഇ.ഒ ബിഷിറുദ്ദീന്‍ ഷിര്‍ക്കി ഉപഹാരം നല്‍കി. ആലിയ ഇന്റര്‍നാഷണല്‍ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയാണ് ലബീദ് ഷാഫി. പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്‍റ് സി.എച്ച് ബഷീര്‍, ജമാഅത്തെ ഇസ്‍ലാമി ജില്ലാ പ്രസിഡന്‍റ് കെ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Adjust Story Font
16

