സര്‍ക്കാര്‍ തമിഴ്നാട്ടില്‍ നിന്ന് യുവതികളെ ചാക്കിട്ട് പിടിച്ചെന്ന് കെ.സുരേന്ദ്രന്‍
കേരളത്തില്‍ നിന്ന് യുവതികളെ കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ നിന്ന് യുവതികളെ ചാക്കിട്ട് പിടിക്കുകയായിരുന്നുവെന്ന് കെ.സുരേന്ദ്രന്‍

തങ്കഅങ്കി ഘോഷയാത്ര ദിനത്തില്‍ തന്നെ യുവതികളെ മല കയറാന്‍ അനുവദിച്ചത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കേരളത്തില്‍ നിന്ന് യുവതികളെ കിട്ടാത്തതിനാല്‍ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ നിന്ന് യുവതികളെ ചാക്കിട്ട് പിടിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ദര്‍ശനം നടത്തിയ ശേഷമേ മടങ്ങൂ എന്നാണ് യുവതികളുടെ നിലപാട്. 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്.
ഇന്നലെ വൈകിട്ട് മധുരയില്‍ നിന്ന് പുറപ്പെട്ട സംഘം 10.45ഓടെയാണ് കോട്ടയത്ത് എത്തിയത്. എന്നാല്‍ പമ്പയിലെത്തിയ ശേഷം ഇവര്‍ക്ക് ഇതുവരെ മുന്നോട്ടുപോകാനായിട്ടില്ല. മനിതി സംഘത്തിലെ പ്രതിനിധിയായ സെല്‍വിയുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു.
Adjust Story Font
16

