ശബരിമലയിലേയ്ക്ക് പുറപ്പെട്ട യുവതികളില്‍ ആര്‍ക്കും അയ്യനെ കാണാനായില്ല
തുലാംമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍, ആദ്യമെത്തിയത്, സുഹാസിനി രാജ് എന്ന മാധ്യമപ്രവര്‍ത്തകയാണ്.

സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ, കെട്ടുമുറുക്കി ശബരിമലയിലേയ്ക്ക് പുറപ്പെട്ട യുവതികളില്‍ ആര്‍ക്കും അയ്യനെ കാണാനായില്ല. തുലാമാസ പൂജ മുതല്‍ മണ്ഡലകാലം വരെ ഇത് തുടരുന്നുണ്ട്. ഏറ്റവും ഒടുവില്‍ മനിതിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിനും ശബരിമല ദര്‍ശനം നടത്താനായില്ല.
തുലാംമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍, ആദ്യമെത്തിയത്, സുഹാസിനി രാജ് എന്ന മാധ്യമപ്രവര്‍ത്തകയാണ്. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയായിരുന്നു ലക്ഷ്യം. പിന്നീട്, രഹ്ന ഫാത്തിമ, കവിത കോശി, കെ.ഡി.എഫ് നേതാവ് മഞ്ജു, ആന്ധ്രയില്‍ നിന്നുള്ള നിരവധി യുവതികള്‍ തുടങ്ങി ഇപ്പോള്‍ മനിതിയുടെ പതിനൊന്നംഗ സംഘം വരെ. എല്ലാവരും ലക്ഷ്യം നിറവേറ്റാനാകാതെ മടങ്ങി.
മനിതിയുടെ നേതൃത്വത്തില്‍ പമ്പയില്‍ സംഘം എത്തിയപ്പോള്‍ മുതല്‍ തന്നെ പ്രതിഷേധവും ശക്തമായിരുന്നു. എന്നാല്‍ സന്നിധാനത്തെ ഇതൊന്നും ബാധിച്ചില്ല. തീര്‍ത്ഥാടകര്‍ സാധാരണ നിലയില്‍ ദര്‍ശനം ചെയ്തു മടങ്ങി. എങ്കിലും പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഡ്യൂട്ടി പോയിന്റുകളിലെല്ലാം സായുധ സേന അംഗങ്ങളെ നിയോഗിച്ചായിരുന്നു ഇത്. സന്നിധാനത്തും പമ്പയിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്പടിയ്ക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് ശരിവെയ്ക്കുന്നതായിരുന്നു ഇന്നത്തെ പ്രതിഷേധം.
Adjust Story Font
16

