വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് വനിതാ ആക്ടിവിസ്റ്റുകള്‍
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന് ഇരട്ടതാപ്പെന്നാരോപിച്ചാണ് പിന്മാറ്റം.

വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് കാണിച്ച് വനിതാ ആക്ടിവിസ്റ്റുകള്‍ പൊതു പ്രസ്താവനയിറക്കി. ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന് ഇരട്ടതാപ്പെന്നാരോപിച്ചാണ് പിന്മാറ്റം. ശബരിമല കയറാനെത്തിയ യുവതികളെ നിരുത്സാഹപ്പെടുത്തുകയാണ് സര്‍ക്കാര്‍. വനിതാ മതിലില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ സംഘപരിവാറുകാരാണെന്ന വാദം ലളിതയുക്തിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. പി.ഗീത, ജെ. ദേവിക, രേഷ്മ ഭരദ്വാജ്, തസ്നി ബാനു തുടങ്ങിയവരാണ് പൊതുപ്രസ്താവനയില്‍ ഒപ്പിട്ടിരുക്കുന്നത്.
Next Story
Adjust Story Font
16

