കൂട്ടുകാരിയെ വിവാഹം കഴിക്കാന്‍ അര്‍ച്ചന ‘ആണായി’; ശസ്ത്രക്രിയ ചെയ്ത് തിരിച്ചു വന്നപ്പോള്‍ സുഹൃത്ത് ഉപേക്ഷിച്ചതായി പരാതി
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അര്‍ച്ചന രാജെന്ന പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നത്.

കൂട്ടുകാരി വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയ 23-കാരന്‍ വനിതാ സുഹ്യുത്തിനെതിരെ വഞ്ചനാ പരാതിയുമായി രംഗത്ത്. ചെന്നൈയില്‍ വെച്ച് രണ്ട് മാസം മുന്‍പ് ശസ്ത്രക്രിയ നടത്തി പുരുഷനായി തിരിച്ച് വന്നപ്പോള്‍ വടകരയിലുള്ള സുഹൃത്ത് ഉപേക്ഷിച്ചെന്നാണ് പേരാമ്പ്ര സ്വദേശി ദീപുവിന്റെ ആക്ഷേപം. പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനിലും ഹൈക്കോടതിയിലും ഇത് സംബന്ധിച്ച പരാതികള്‍ എത്തിയിട്ടുണ്ട്.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അര്‍ച്ചന രാജെന്ന പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുന്നത്. വിട്ട് പിരിയാന്‍ കഴിയാത്ത അവസ്ഥയില്‍ ബന്ധം വളര്‍ന്നതോടെ പുരുഷനായാല്‍ ഒരുമിച്ച് കഴിയാമെന്ന വാഗ്ദാനം വടകര സ്വദേശി നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. ഇതേത്തുടര്‍ന്ന് 2 ലക്ഷം രൂപ മുടക്കി ശസ്ത്രക്രിയ നടത്തി രണ്ട് മാസം മുന്‍പ് അര്‍ച്ചന പുരുഷനായി, ദീപു ആര്‍.ദര്‍ശനെന്ന പേരും സ്വീകരിച്ചു. പക്ഷെ അതിന് ശേഷം കൂട്ടുകാരി വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറിയെന്നാണ് ദീപു പറയുന്നത്. സ്ത്രീയില്‍ നിന്ന് പുരുഷനായി മാറുന്നതിന് സുഹൃത്തിനെ വിവാഹം കഴിക്കുകയെന്നല്ലാതെ മറ്റൊരു കാരണവും ഇല്ലായിരുന്നുവെന്നാണ് ദീപുവിന്റെ അവകാശ വാദം.
ദീപുവിന്റെ കൂട്ടുകാരിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിട്ടുണ്ട്. വീട്ടുകാരൊഴികയുള്ള ആരും തന്നെ അടുപ്പിക്കുന്നില്ലന്നും ദീപു പറയുന്നു. സുഹൃത്തിന്റെ വഞ്ചന തുറന്നുകാട്ടുന്നത് വരെ നിയമ പോരാട്ടം നടത്താനാണ് ദീപുവിന്റെ തീരുമാനം.
Adjust Story Font
16

