Quantcast

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ വ്യവസായ വകുപ്പ്

താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം നടത്തണമെന്ന് ഉത്തരവിറക്കി. 

MediaOne Logo

Web Desk

  • Published:

    25 Dec 2018 8:33 AM IST

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ വ്യവസായ വകുപ്പ്
X

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ വ്യവസായ വകുപ്പ് രംഗത്ത്. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രം നടത്തണമെന്ന് ഉത്തരവിറക്കി. ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

2014ല്‍ തൊഴില്‍ വകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ മറികടന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇപ്പോഴും നിയമനങ്ങള്‍ നടക്കുന്നുണ്ട്. പി.എസ്.സി വഴിയല്ലാത്ത നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന മാത്രമെ നടത്താവു എന്നാണ് സര്‍ക്കുലര്‍.

വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിമാത്രമെ നിയമനങ്ങള്‍ നടത്താവു എന്ന് അണ്ടര്‍ സെക്രട്ടറി ഉത്തരവിട്ടു. നിലവില്‍ 118 പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. 179 ദിവസത്തിലധികം താല്‍കാലിക തൊഴിലാളികളെ നിയമിക്കരുതെന്ന നിയമം ഉണ്ടായിരിക്കെ 4 വര്‍ഷത്തിലധികം ജോലിയില്‍ തുടരുന്നവരും ഉണ്ട്. റിട്ടയേര്‍ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ പോലും താല്‍കാലിക ജീവനക്കാരായി ജോലിയില്‍ തുടരുന്നു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വ്യവസായ വകുപ്പ് കര്‍ശന നിലപാട് എടുക്കുന്നത്. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കിയാല്‍ പിന്‍വാതില്‍ നിയമനങ്ങളും രാഷ്ട്രീയ നിയമനങ്ങളും കുറയും.

TAGS :

Next Story