Quantcast

‘ഫാഷിസ്റ്റുകള്‍ക്ക് ചിരിക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യരുത്’; കണിയാപുരം സംഘര്‍ഷം ദൗര്‍ഭാഗ്യകരമെന്ന് മഅ്ദനി  

MediaOne Logo

Web Desk

  • Published:

    25 Dec 2018 12:15 PM IST

‘ഫാഷിസ്റ്റുകള്‍ക്ക് ചിരിക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യരുത്’; കണിയാപുരം സംഘര്‍ഷം ദൗര്‍ഭാഗ്യകരമെന്ന് മഅ്ദനി  
X

തിരുനന്തപുരം കണിയാപുരത്ത് നടന്ന യൂത്ത് ലീഗ്-പിഡിപി സംഘര്‍ഷം നിര്‍ഭാഗ്യകരമായി പോയെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദു നാസര്‍ മഅ്ദനി. ഫാഷിസ്റ്റുകള്‍ക്ക് ചിരിക്കാനുള്ള പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും അവര്‍ക്ക് വളമാകുന്ന ഒന്നും തന്നെ ചെയ്യരുതെന്നും മഅ്ദനി ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. ബെംഗളൂരുവില്‍ നിന്നാണ് മഅ്ദനി ശബ്ദസന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിടുന്ന സമയത്ത് ശത്രുക്കള്‍ക്ക് ചിരിക്കാന്‍ കാരണമാകുന്ന ഒന്നും തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്യരുതെന്നും സംഭവുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന പോസ്റ്റുകളും മറ്റു വ്യാജപ്രചരണങ്ങള്‍ക്കും പിഡിപിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് പി.ഡി.പി നേതാക്കളോട് സംസാരിച്ചിട്ടുണ്ടെന്നും മഅ്ദനി ശബ്ദസന്ദേശത്തില്‍ പറയുന്നു.

സംഭവിക്കാന്‍ പാടില്ലാത്തതാണ് കണിയാപുരത്ത് സംഭവിച്ചത്, ഇതിന്റെ പേരില്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ ഒരു കാരണവശാലും അതിര് വിടരുതെന്നും തിരുവന്തപുരത്ത് ഒരു കാരണവശാലും പ്രതിഷേധ പ്രകടനം നടത്തരുതെന്നും മഅ്ദനി പറയുന്നു. കിഡ്നി സംബന്ധമായ അസുഖത്താല്‍ കുറച്ച് പ്രയാസത്തിലാണ് താനെന്നും മഅ്ദനി ശബ്ദസന്ദേശത്തില്‍ പറയുന്നു. മഅ്ദനിക്കെതിരായി യൂത്ത് ലീഗിന്റെ യുവജന യാത്രയില്‍ മോശം പരാമര്‍ശമുണ്ടായെന്ന് ആരോപിച്ചായിരുന്നു പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. പി.ഡി.പി പ്രതിഷേധ പ്രകടനത്തിനിടെ യൂത്ത് ലീഗിന്‍റെ പ്രവര്‍ത്തകരുമായി പ്രചരണ വാഹനം സമീപത്ത് കൂടെ കടന്നു വരികയും പി.ഡി.പി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

TAGS :

Next Story