Quantcast

മണ്ഡലപൂജ അവസാനിക്കുന്നത് വരെ ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷയൊരുക്കില്ലെന്ന് പൊലീസ്; തീരുമാനം ഭക്തര്‍ക്ക് വേണ്ടിയെന്ന് മന്ത്രി 

ശബരിമലയിലെ പൊലീസ് നടപടികളെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Dec 2018 7:05 PM IST

മണ്ഡലപൂജ അവസാനിക്കുന്നത് വരെ ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷയൊരുക്കില്ലെന്ന് പൊലീസ്; തീരുമാനം ഭക്തര്‍ക്ക് വേണ്ടിയെന്ന് മന്ത്രി 
X

മണ്ഡലപൂജ അവസാനിക്കുന്നത് വരെ യുവതികള്‍ക്ക് സന്നിധാനത്ത് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്. യുവതികള്‍ പ്രവേശനത്തിന് ശ്രമിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കും.

ബിന്ദു, കനക ദുര്‍ഗ എന്നീ സ്ത്രീകളെ സന്നിധാനത്തേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചത് വലിയ സംഘര്‍ഷത്തിന് വഴി വെച്ചിരുന്നു. ഈ സാഹചര്യം ചൂണ്ടാക്കാട്ടിയാണ് പൊലീസ് റിപ്പോര്‍ട്ട്. മണ്ഡല പൂജ അവസാനിക്കും വരെ യുവതികള്‍ ശബരിമലയില്‍ സുരക്ഷ ഒരുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒന്നര ലക്ഷത്തോളം ഭക്തരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ക്രമമസമാധാന പ്രശ്നം ഉണ്ടായാല്‍ വലിയ അപകടത്തിന് അത് കാരണമാകും. വൃദ്ധരും കുട്ടികളും സന്നിധാനത്തുണ്ട്. ഇവരുടെ സുരക്ഷ പ്രധാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

മനിതി പ്രവര്‍ത്തകരും മറ്റ് ചില യുവതികളും ശബരിമല പ്രവേശനത്തിന് എത്തിയേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ചുമതലയിലുളള ഉദ്യോഗസ്ഥ സംഘം റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ ഇക്കാര്യത്തിലെ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും.

ശബരിമലയിലെ പൊലീസ് നടപടികളെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊകൊള്ളുന്നതെന്ന് മന്ത്രി കോട്ടയത്ത് പറഞ്ഞു.

TAGS :

Next Story