റേഷന്‍ വിഹിതം വിട്ട് നല്‍കാനാവശ്യപ്പെട്ടത് ഭക്ഷ്യസുരക്ഷാ നിയമത്തെ അട്ടിമറിക്കും
നിങ്ങളുടെ റേഷന്‍ വിട്ട് നല്‍കൂ, അത് മറ്റ് ചിലരുടെ വിശപ്പകറ്റും എന്ന തലക്കെട്ടോടെ ഇന്നലെയാണ് പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയത്.

റേഷന്‍ വിഹിതം വിട്ട് നല്‍കാനാവശ്യപ്പെട്ട് സര്‍ക്കാര്‍ പത്രങ്ങളില്‍ നല്‍കിയ പരസ്യം ഭക്ഷ്യസുരക്ഷാ നിയമത്തെ അട്ടിമറിക്കുന്നതാണെന്ന് ആരോപണം. റേഷന്‍ വിഹിതത്തിന് അര്‍ഹതയുള്ളത് എ.എ.വൈ, ബി.പി.എല്‍ വിഭാഗക്കാരാണെന്നിരിക്കെ വിട്ട് നല്‍കുന്ന റേഷന്‍ വിഹിതം ആര്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രഭക്ഷ്യമന്ത്രി കൂടിയായ കെ.വി തോമസ് എം.പി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിലപാടിനെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും തോമസ് പറഞ്ഞു.
നിങ്ങളുടെ റേഷന്‍ വിട്ട് നല്‍കൂ, അത് മറ്റ് ചിലരുടെ വിശപ്പകറ്റും എന്ന തലക്കെട്ടോടെ ഇന്നലെയാണ് പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കിയത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ആറ് മാസക്കാലത്തേക്ക് റേഷന്‍ വിഹിതം വിട്ട് നല്‍കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇങ്ങനെ റേഷന്‍ വിട്ട് നല്‍കുന്ന പദ്ധതിയില്‍ പങ്കാളികളാവുന്നവര്‍ സബ്സിഡി ഇല്ലാത്ത വിഭാഗത്തിലേക്ക് മാറ്റപ്പെടുകയും ചെയ്യും. ഭക്ഷ്യസുരക്ഷ നിയമപ്രകാരം എ.എ.വൈ വിഭാഗക്കാര്‍ക്ക് ഒരു കുടുംബത്തിന് 35 കിലോ ഭക്ഷ്യധാന്യങ്ങള്‍, അരി 3 രൂപ, ഗോതമ്പ് 2 രൂപ, പയര്‍ വര്‍ഗങ്ങള്‍ 1 രൂപ എന്ന നിരക്കിലും ബി.പി.എല്‍ വിഭാഗത്തിലാണെങ്കില്‍ ഒരു വ്യക്തിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങളും ലഭിക്കും.
ദേശീയ ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഓരോ വിഭാഗത്തിനും വ്യവസ്ഥ ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ കൊടുക്കാന്‍ സംസ്ഥാന.സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടായിരിക്കെ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. കേരളത്തില്‍ 35 ശതമാനം ബി.പി.എല്ലുകാരും 8 ശതമാനം എ.എ.വൈക്കാരും ബാക്കി വരുന്ന 57 ശതമാനം സബ്സിഡിക്ക് അര്‍ഹതയില്ലാത്ത എ.പി.എല്‍ വിഭാഗക്കാരുമാണ്.
Adjust Story Font
16

