Quantcast

ചക്കിട്ടപാറ പഞ്ചായത്ത് ഗ്രൌണ്ടില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അനുമതി

മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. 

MediaOne Logo

Web Desk

  • Published:

    27 Dec 2018 7:36 AM IST

ചക്കിട്ടപാറ പഞ്ചായത്ത് ഗ്രൌണ്ടില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അനുമതി
X

ആര്‍.എസ്.എസിന്റെ പരിപാടിക്കായി വിട്ടു കൊടുത്ത കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത് ഗ്രൌണ്ടില്‍ കായിക താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അനുമതി നല്‍കി. മീഡിയവണ്‍ വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. അതേസമയം കമ്മ്യൂണിറ്റി ഹാള്‍ മാത്രമാണ് ഏഴു ദിവസത്തേക്ക് പരിപാടി നടത്താന്‍ അനുവദിച്ചതെന്ന പഞ്ചായത്തിന്റെ വാദം നിഷേധിച്ച് ആര്‍.എസ്. എസ് രംഗത്തെത്തി.ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ നിന്നും ലഭിച്ച രേഖയും ഇവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

സി.പി.എം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ കമ്മ്യൂണിറ്റിഹാളും ഗ്രൌണ്ടും ആര്‍.എസ്.എസിന് പരിപാടി നടത്താനായി ഏഴു ദിവസത്തേക്ക് അനുവദിച്ചതിനേത്തുടര്‍ന്ന് ഒളിമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സനടക്കമുള്ള താരങ്ങള്‍ റോഡില്‍ പരിശീലനം നടത്തിയ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കായിക താരങ്ങളുമായി ചര്‍ച്ച നടത്തി. ഗ്രൌണ്ടില്‍ രാവിലെയും വൈകിട്ടും പരിശീലനം നടത്താന്‍ രേഖാമൂലം അനുമതിയും നല്‍കി. അതേസമയം ഗ്രൌണ്ട് ആര്‍.എസ്.എസിന് അനുവദിച്ചിട്ടില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍. എന്നാല്‍ ഇത് തെറ്റാണെന്നും ഗ്രൌണ്ടടക്കമാണ് അനുവദിച്ചിരിക്കുന്നതെന്നും ആര്‍. എസ്.എസ് നേതാക്കള്‍ പറഞ്ഞു.

ഇത് ശരി വയ്ക്കുന്ന റസീറ്റും ഇവരുടെ കൈവശമുണ്ട്. അതേസമയം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗ്രൌണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന താത്കാലിക ശുചിമുറികള്‍ ഇതു വരെയും മാറ്റിയിട്ടില്ല. ഗ്രൌണ്ട് ആര്‍. എസ്.എസിന് അനുവദിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുമ്പോഴും ഇന്നലെയും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ .ഗ്രൌണ്ടില്‍ പരിശീലനം നടത്തിയതായാണ് നാട്ടുകാര്‍ പറയുന്നത്.

ये भी पà¥�ें- പഞ്ചായത്ത് സ്റ്റേഡിയം ആര്‍.എസ്.എസ് പരിപാടിക്ക്;  കായിക താരങ്ങളുടെ പരിശീലനം പെരുവഴിയില്‍

TAGS :

Next Story