Quantcast

പണം അനുവദിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ ശസ്ത്രക്രിയ മുടങ്ങി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ പൂര്‍ണമായും സൌജന്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ആശുപത്രിയില്‍ പണമടക്കാത്തതിന്റെ പേരില്‍ ദുരിതബാധിതര്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി ആരോപണം.

MediaOne Logo

Web Desk

  • Published:

    27 Dec 2018 2:46 AM GMT

പണം അനുവദിച്ചില്ല; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ ശസ്ത്രക്രിയ മുടങ്ങി
X

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ പൂര്‍ണമായും സൌജന്യമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും ആശുപത്രിയില്‍ പണമടക്കാത്തതിന്റെ പേരില്‍ ദുരിതബാധിതര്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി ആരോപണം. കാസര്‍കോട് പള്ളിക്കര പനയാല്‍ നെല്ലിയടുക്കത്തെ ശില്‍പയുടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ പണം അനുവദിക്കാത്തതിന്റെ പേരില്‍ മുടങ്ങി.

കാസര്‍കോട് പള്ളിക്കര പഞ്ചായത്തിലെ പനയാല്‍ നെല്ലിയടുക്കത്തെ ഗംഗാധരനും വസന്തിക്കും പറയാനുള്ളത് വേദനകളുടെ കഥകള്‍ മാത്രം. ഗംഗാധരന്റെയും വസന്തിയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് ശില്‍പ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ശില്‍പയ്ക്ക് 18 വയസ്സായി. ജന്മനാ കാഴ്ച ശക്തിയില്ല. എല്ലുപൊടിയുന്ന രോഗവുമുണ്ട്. ശില്‍പയ്ക്ക് മജ്ജമാറ്റിവെക്കല്‍ കൂടി നടത്തണം. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം മജ്ജമാറ്റിവെക്കുന്നതിനായി 2016ല്‍ ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തില്‍ ടെസ്റ്റ് നടത്തി. എന്നാല്‍ ഇതുവരെയായും മജ്ജമാറ്റിവെക്കാനായില്ല.

ഓപ്പറേഷന്‍ നടത്തി ബില്ല് ലഭിച്ച ശേഷം പണം അനുവദിക്കാമെന്ന സെല്ലിന്റെ അഭിപ്രായം ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ല. ഇതോടെ മജ്ജമാറ്റിവെക്കല്‍ മുടങ്ങി. ഇനിയെങ്കിലും പണം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ശില്‍പയുടെ കുടുംബം.

TAGS :

Next Story