വനിതാമതില്‍; സി.പി.എം നിര്‍ബന്ധിത പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് കടകംപള്ളി
നിര്‍ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ വനിതാമിതിലിനായി പണം പിരിക്കില്ല. പാലക്കാട് ജില്ലാ കമ്മിറ്റി അന്വേഷിച്ച് ഇക്കാര്യത്തിലെ വസ്തുത കണ്ടെത്തും

ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് വനിതാമതിലിനായി സി.പി.എം നിര്‍ബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിര്‍ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ വനിതാമിതിലിനായി പണം പിരിക്കില്ല. പാലക്കാട് ജില്ലാ കമ്മിറ്റി അന്വേഷിച്ച് ഇക്കാര്യത്തിലെ വസ്തുത കണ്ടെത്തുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു.
വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബി.ഡി.ജെ.എസ് നിലപാടിനെ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് വനിതാ മതിലിൽ നിന്നും മാറി നിൽക്കാനാകില്ല. ബി.ഡി.ജെ.എസ് നവോത്ഥാന മൂല്യങ്ങൾക്ക് വില നൽകുന്നത് കൊണ്ടാകാം ഈ നിലപാട് സ്വീകരിച്ചതെന്നും കടകംപള്ളി പറഞ്ഞു.
Next Story
Adjust Story Font
16

