നന്മയില്‍ കെെകോര്‍ത്തവരുടെ സ്നേഹസംഗമം
സ്നേഹസ്പര്‍ശത്തിന്റെ അവസാന എപ്പിസോടുകളിൽ പരിചയപ്പെടുത്തിയ ആളുകൾക്കുള്ള സഹായ വിതരണവും സ്നേഹസംഗമത്തിൽ നടന്നു

മീഡിയവൺ ഒരുക്കിയ സ്നേഹസ്പർശം പരിപാടിയോടാനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം കൊല്ലത്ത് നടന്നു. സ്നേഹസ്പർശത്തിലൂടെ സഹായം ലഭിച്ചവരുടെയും സഹായിച്ചവരുടെയും സൗഹൃദക്കൂട്ടായ്മയായിരുന്നു സ്നേഹസംഗമം. സ്നേഹസ്പർശത്തിലൂടെ പുതുജീവിതം ലഭിച്ചവർക്ക് പിന്നണിഗായിക കെ.എസ് ചിത്രയുമായി സ്നേഹസംഭാഷണം നടത്താനുള്ള വേദികൂടിയായി പരിപാടി.
അശരണർക്കും നിരാലംബർക്കും ഒരു കൈത്താങ്ങാണ് മീഡിയവണ്ണിൽ സംപ്രേഷണം ചെയ്യുന്ന ചുങ്കത്ത് ജൂവലറി സ്നേഹസ്പര്‍ശം. 8 മാസത്തെ സംപ്രേഷണം പൂർത്തിയായപ്പോൾ തന്നെ വിതരണം ചെയ്യാനായത് ഒരുകോടി പതിനാറ് ലക്ഷം രൂപയാണ്. നിരവധിയാളുകൾ സഹായം ഏറ്റുവാങ്ങി. ഇവരുടെയും ഇവർക്ക് സഹായം നൽകാൻ സ്നേഹസ്പര്‍ശത്തിന് ഒപ്പം നിന്നവരുടെയും സ്നേഹസംഗമം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
സ്നേഹസ്പര്‍ശത്തിന്റെ അവസാന എപ്പിസോടുകളിൽ പരിചയപ്പെടുത്തിയ ആളുകൾക്കുള്ള സഹായ വിതരണവും സ്നേഹസംഗമത്തിൽ നടന്നു. 8 പേർക്കായി 11 ലക്ഷം രൂപ നൽകി. കൊല്ലം കോർപ്പറേഷൻ മേയർ വി രാജേന്ദ്രബാബു അധ്യക്ഷനായ സ്നേഹസംഗമത്തിൽ എം മുകേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
മീഡിയവണ്‍ സി.ഇ.ഒ എം അബ്ദുൾ മജീദ്, ചുങ്കത്ത് ജൂവലറി ജനറൽ മാനേജർ രാജ്‌മോഹൻ, മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, പീപ്പിൾസ് ഫൗണ്ടേഷൻ ഡയറക്ടർ ഹാമിദ് സലിം, മീഡിയവണ്‍ മാർക്കറ്റിങ്ങ് മേധാവി സി മാത്യു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Adjust Story Font
16

