വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് കരുതുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ആര്‍ക്കെങ്കിലും പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പോകാം. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാര്യങ്ങള്‍ കാരണമാണ്. സര്‍ക്കാര്‍ നടത്തുന്ന..

വനിത മതില്‍ വര്‍ഗീയ മതിലാണെന്ന് കരുതുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മതിലില്‍ പങ്കെടുക്കണമെന്ന തീരുമാനം ബി.ഡി.ജെ.എസ് എടുത്തിട്ടില്ല. വനിത മതിലില്‍ പാര്‍ട്ടിയില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. ബി.ഡി.ജെ.എസിലും മുന്നണിയിലും ഇക്കാര്യത്തില്‍ ഭിന്നതയില്ലെന്നും തുഷാര്‍ പറഞ്ഞു.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്ന തുഷാര്‍ വനിത മതിലിനെ പിന്തുണച്ചതോടെയാണ് ബി.ഡി.ജെ.എസ്സിനുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായത്. എന്നാല്‍ വനിതാ മതില്‍ വിഷയത്തില്‍ ബി.ഡി.ജെ.എസില്‍ ഭിന്നിതയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. മതിലില്‍ പങ്കെടുക്കണമെന്ന തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല. താത്പര്യമുള്ള പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് വ്യക്തിപരമായ കാരണങ്ങളാലാണ്. വനിത മതില്‍ വര്‍ഗീയ മതിലാണെന്ന് കരുതുന്നില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. വനിത മതിലിനെ പിന്തുണച്ച തുഷാറിന്റെ പ്രതികരണത്തിനെതിരെ അക്കീരമണ്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് അക്കീരമണ്‍ അങ്ങനെ പ്രതികരിച്ചതെന്നും തുഷാര്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
Adjust Story Font
16

