കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നാക്കാന്‍ സമ്മര്‍ദ്ദം
അടുത്ത വര്‍ഷത്തെ ഹജ്ജിന് കരിപ്പൂര്‍ കൂടി എംബാര്‍ക്കേഷന്‍ പോയിന്റ് ആയി അംഗീകരിക്കപ്പെട്ടതോടെ 83% തീര്‍ഥാടകരും കരിപ്പൂരിനെയാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. 80 ശതമാനത്തിലധികം ഹാജിമാരും കരിപ്പൂര്‍ വഴി യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത ശേഷവും ആദ്യ വിമാനം നെടുമ്പാശേരിയില്‍ നിന്ന് ആക്കിയത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിലാണ് ആദ്യഘട്ട ഹജ്ജ് വിമാനം കോഴിക്കോട് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യണമെന്ന് ആവശ്യമുയര്‍ന്നത്. അടുത്ത വര്‍ഷത്തെ ഹജ്ജിന് കരിപ്പൂര്‍ കൂടി എംബാര്‍ക്കേഷന്‍ പോയിന്റ് ആയി അംഗീകരിക്കപ്പെട്ടതോടെ 83% തീര്‍ഥാടകരും കരിപ്പൂരിനെയാണ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തില്‍ ആദ്യഘട്ട വിമാനം കരിപ്പൂരില്‍ നിന്ന് ഫ്‌ളാഗ്ഓഫ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.
ആദ്യഘട്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ഫ്‌ളാഗ്ഓഫ് ചെയ്യുമ്പോള്‍ കരിപ്പൂരില്‍ നിന്നുള്ള രണ്ടായിരത്തോളം യാത്രക്കാരെ കൊച്ചി വഴി യാത്രചെയ്യാന്‍ പ്രേരിപ്പിക്കും. ഇതിനുപിന്നില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കോഡിനേറ്റര്‍ ആണെന്ന ആക്ഷേപം മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു.
17 ശതമാനം മാത്രം തീര്‍ത്ഥാടകര്‍ യാത്രക്കായി തെരഞ്ഞെടുത്ത നെടുമ്പാശ്ശേരിക്ക് പകരം കരിപ്പൂരില്‍ നിന്നു തന്നെ ആദ്യ ഹജ്ജ് വിമാനങ്ങള്‍ പറന്നുയരണമെന്നാണ് ഹജ്ജ് കമ്മിറ്റിയിലെ ഭൂരിപക്ഷം പേരുടെയും ആഗ്രഹം. 2019ലെ ഹജ്ജ് നറുക്കെടുപ്പ് ജനവരി 12ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ വച്ച് നടത്തും. ഉംറ തീര്‍ത്ഥാടകര്‍ക്ക് കൂടി ഹജ്ജ് ഹൗസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
Adjust Story Font
16

