പമ്പയില്‍ വെള്ളം ഉറപ്പിക്കാന്‍ കുള്ളാര്‍ ഡാം തുറന്നു
അപകട സാധ്യതയില്ലെന്നും എന്നാല്‍ ഭക്തര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശമുണ്ട്.

പമ്പയില്‍ ജലനിരപ്പ് ഉറപ്പാക്കാന്‍ കുള്ളാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടു തുടങ്ങി. മകരവിളക്ക് മഹോത്സവത്തോടു അനുബന്ധിച്ചാണ് പമ്പയില്‍ ജലനിരപ്പ് കൂട്ടുന്നത്. കര്‍ശന സുരക്ഷയാണ് പൊലീസ് ഈ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12:50 ഓടെയാണ് കുളളാര്‍ ഡാമില്‍ നിന്ന് പമ്പയിലേയ്ക്ക് വെള്ളം തുറന്ന് വിട്ടത്.
പമ്പാ ത്രിവേണി സ്‌നാന പരിസരത്ത് ആവശ്യത്തിന് ജലനിരപ്പ് ഉറപ്പാക്കുന്നതിനും മാലിന്യങ്ങള്‍ ഒഴുക്കി കളയുന്നതിനുമായി കര്‍ശന സുരക്ഷാ നിബന്ധനകളോടെ കുള്ളാര്‍ ഡാമില്‍നിന്ന് ജനുവരി ഒന്നു മുതല്‍ മൂന്നു വരെ പ്രതിദിനം 25,000 ക്യുബിക് മീറ്റര്‍ ജലം തുറന്നു വിടുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. അപകട സാധ്യതയില്ലെന്നും എന്നാല്‍ ഭക്തര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശമുണ്ട്.
പ്രളയത്തില്‍ പമ്പയില്‍ മുഴുവനായി മണ്ണ് അടിഞ്ഞതിനാല്‍ പല ഭാഗങ്ങളില്‍ സ്‌നാനത്തിനുള്ള സൗകര്യവും ഇല്ലായിരുന്നു താല്‍ക്കാലിക കടവുകളാണ് ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ളത്. സ്‌നാന കേന്ദ്രത്തിന്റെ ഒരോ പോയിന്റുകളിലും പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഫയര്‍ഫോയ്‌സിന്റെ സഹായവും ഈ ഭാഗത്തുണ്ട്. പമ്പയില്‍ സ്‌നാനത്തിന് ശേഷം മടങ്ങുന്ന തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും വെള്ളം ഒഴുകി പോകുന്നതിന് ബുദ്ധിമുട്ടാകുന്നുണ്ട്.
പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹാണ് ഡാം തുറന്ന് വിടാന്‍ ഉത്തരവ് നല്‍കിയത്. ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഡാമിലെ വെള്ളം തുറന്ന് വിട്ടിരിയ്ക്കുന്നത്.
Adjust Story Font
16

