ശബരിമലയിലെ യുവതി പ്രവേശനം ക്രൂരമായ ഗൂഢാലോചന; നട അടച്ചത് നൂറ് ശതമാനം ശരി: ചെന്നിത്തല
വിശ്വാസ സമൂഹത്തിനാകെ വേദനയുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

ശബരിമലയില്‍ യുവതികള്‍ കയറിയത് ഗുരുതരമായ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൂരമായ ഗൂഢാലോചനയാണ് നടന്നത്. വിശ്വാസ സമൂഹത്തിനാകെ വേദനയുണ്ടാക്കി. മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പാക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കോടതിയില്‍ കേസ് നടക്കുന്ന സമയത്ത് യുവതികളെ കയറ്റിയത് ശരിയായില്ല. ഈ രണ്ട് യുവതികളും ഇത്ര ദിവസം എവിടെയായിരുന്നു? പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നാണ് താന്‍ മനസ്സിലാക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ ശബരിമലയിലെത്തിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
യുവതി പ്രവേശനത്തിന് പിന്നാലെ ശുദ്ധിക്രിയക്ക് നട അടച്ചത് നൂറ് ശതമാനം ശരിയായ തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് വൈകുന്നേരം കേരളമാകെ പ്രതിഷേധ പ്രകടനം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Next Story
Adjust Story Font
16

