സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം എറണാകുളത്തുള്ള വീട്ടിലെത്തിച്ചു
ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് സി.പി.എം നേതാക്കൾ ചേർന്ന് മൃതദേഹം വീട്ടിലെത്തിച്ചത്.

അന്തരിച്ച സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം എറണാകുളത്തുള്ള വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി പത്ത് മണിയോട് കൂടിയാണ് സി.പി.എം നേതാക്കൾ ചേർന്ന് മൃതദേഹം വീട്ടിലെത്തിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വടുതലയിലെ വസതിയിലെത്തി ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.തുടർന്ന് 11 മണിയോടെ മൃതദേഹം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ പോരാടിയ സൈമൺ ബ്രിട്ടോയുടെ ഭൗതിക ശരീരം ഇന്നലെ രാത്രി 10 മണിയോടെയാണ് വടുതലയിലെ സ്വന്തം വീടായ കയത്തിൽ എത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ബ്രിട്ടോയുടെ സ്വന്തം സഖാക്കളും ചേർന്നാണ് മൃതദേഹം തൃശൂരിലെ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചത്. ബ്രിട്ടോയുടെ സഹായിയായ അര്‍ജുന്‍ദാസിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബീഹാറിലായിരുന്ന ഭാര്യ സീനയും മകൾ നിലാവും ഇന്നലെ രാത്രി തന്നെ കൊച്ചിയിലെത്തി. ഇന്ന് രാവിലെ 7 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ വീട്ടിലെത്തി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കും.
രാവിലെ 11 വരെ തുടരുന്ന വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം എറണാകുളം ടൗൺ ഹാളിലെത്തിക്കും . തുടർന്ന് 3 വരെ തുടരുന്ന പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ബ്രിട്ടോയുടെ ആഗ്രഹ പ്രകാരം മൃതദേഹേം കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറും .
ये à¤à¥€ पà¥�ें- സൈമണ്‍ ബ്രിട്ടോ; കേരള രാഷ്ട്രീയത്തിലെ ഫീനിക്സ് പക്ഷി
ये à¤à¥€ पà¥�ें- സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
ये à¤à¥€ पà¥�ें- സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറും
Adjust Story Font
16

