Quantcast

നിലപാട് മാറ്റി ശ്രീധരന്‍പിള്ള; നാളത്തെ ഹര്‍ത്താലിനെ പിന്തുണക്കും

ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. 

MediaOne Logo

Web Desk

  • Published:

    2 Jan 2019 4:29 PM IST

നിലപാട് മാറ്റി ശ്രീധരന്‍പിള്ള; നാളത്തെ ഹര്‍ത്താലിനെ പിന്തുണക്കും
X

യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് സഹകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. നാളത്തെ ഹര്‍ത്താലുമായി സഹകരിക്കുമെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെ പിന്തുണക്കില്ലെന്ന് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ അക്രമം നടത്തുകയാണ്. സെക്രട്ടറിയേറ്റിന് മുന്‍പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. മീഡിയവണ്‍ ക്യാമറാമാന്‍ രാജേഷ് വടകരയ്ക്ക് നേരെ കയ്യേറ്റമുണ്ടായി. കൊല്ലത്ത് മീഡിയവണ്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണമുണ്ടായി.‌ പ്രതിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ക്യാമറ തകര്‍ത്തു. ക്യാമറാമാന്‍ ബിജുവിന് പരിക്കേറ്റു. കൈരളി ടിവിയുടെ മൈക്ക് അടിച്ചുപൊട്ടിച്ചു. കൊല്ലത്ത് മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി സനലിനെ കയ്യേറ്റം ചെയ്തു.

പമ്പയിലും കൊച്ചിയിലും തൃശൂരിലും കണ്ണൂരിലും കാസര്‍കോടും പ്രതിഷേധം നടക്കുകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചും കടകള്‍ അടപ്പിച്ചുമാണ് പ്രതിഷേധം. പലയിടത്തും പ്രതിഷേധത്തിന്റെ മറവില്‍ അക്രമമാണ് നടക്കുന്നത്. പത്തനംതിട്ടയിലും വലിയ സംഘര്‍ഷമാണുണ്ടായത്. കോഴഞ്ചേരിയില്‍ മൂന്നു കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടിച്ചു തകര്‍ത്തു. തിരുവല്ല- പത്തനംതിട്ട - കോന്നി റൂട്ടില്‍ ബസ് സര്‍വീസ് നിലച്ചു. പന്തളത്ത് ദേവസ്വം ബോര്‍ഡ് ഓഫീസ് കര്‍മ സമിതി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു‌. ഗുരുവായൂര്‍ കിഴക്കേ നടയില്‍ പൊലീസിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ സർക്കിൾ ഇൻസ്പെക്ടർക്കു പരിക്കേറ്റു. ആലപ്പുഴ മാവേലിക്കരയിൽ ബി.ജെ.പി പ്രവർത്തകർ കടകമ്പോളങ്ങൾ അടപ്പിച്ചു. വാഹനങ്ങൾ തടഞ്ഞു. ഹരിപ്പാട്ട് കർമ്മ സമിതി പ്രവർത്തകർ ഹൈവേ ഉപരോധിച്ചു.

TAGS :

Next Story