Quantcast

കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലനുകൂലികളുടെ അക്രമം

തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമം. കടകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. 

MediaOne Logo

Web Desk

  • Published:

    3 Jan 2019 2:00 PM IST

കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലനുകൂലികളുടെ അക്രമം
X

ഹർത്താലിൽ കോഴിക്കോട് മിഠായിത്തെരുവിൽ വൻ സംഘർഷം. വ്യാപാരികൾ കടകൾ തുറന്നതിനെ തുടർന്നായിരുന്നു സംഘർഷം അക്രമികൾ കടകൾ തല്ലിതകർത്തു. 4 പേരെ പോലീസ് വി.എച്ച്.പി ജില്ലാ കാര്യാലയമായ ഗണപതി മാരി അമ്മൻ കോവിലിൽ നിന്ന് അറസ്റ്റ് ചെയ്തു.

രാവിലെ 10 മണിയോടെ തന്നെ വ്യാപാരികൾ കടകൾ തുറന്നു. 10.30 ഓടെ മുതലക്കുളത്ത് നിന്നാരംഭിച്ച പ്രതിഷേധം രണ്ട് വഴിയായി തിരിഞ്ഞു . മിഠായിത്തെരുവിൽ വ്യാപാരികൾ കടകൾ തുറന്നതറിഞ്ഞ് പ്രതിഷേധക്കാർ അവിടേക്കെത്തി. കവാടത്തിൽ വെച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു എറിഞ്ഞു തകർത്തുമായിരുന്നു പ്രതിഷേധം. മിഠായിത്തെരുവും കോയൻ കോ ബസാറും യുദ്ധക്കളമായി . പൊലീസിന്റെ അംഗബലത്തിലെ കുറവ് അക്രമികൾക്ക് ആക്കം കൂട്ടി. തുടർന്ന് വി.എച്ച്.പിയുടെ ജില്ലാ കാര്യാലയത്തിൽ ഒളിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അക്രമികളുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നെന്ന് ദൃക്ഷ് സാക്ഷികൾ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് കമ്മീഷണർ പറഞ്ഞു.

TAGS :

Next Story