Quantcast

കല്ലേറില്‍ ശബരിമല കർമ്മസമിതി പ്രവർത്തകൻ മരിച്ച സംഭവം; സി.പി.എം പ്രവർത്തകർ കസ്റ്റഡിയില്‍

ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്കാരം നാളെ നടക്കും. 

MediaOne Logo

Web Desk

  • Published:

    3 Jan 2019 1:49 PM IST

കല്ലേറില്‍ ശബരിമല കർമ്മസമിതി പ്രവർത്തകൻ മരിച്ച സംഭവം; സി.പി.എം പ്രവർത്തകർ കസ്റ്റഡിയില്‍
X

പന്തളത്ത് കല്ലേറിനെ തുടര്‍ന്ന് പരിക്കേറ്റ ശബരിമല കർമ്മസമിതി പ്രവർത്തകൻ മരിച്ച സംഭവത്തിൽ 3 സി.പി.എം പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. ഇതില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്കാരം നാളെ നടക്കും. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ചന്ദ്രൻ ഉണ്ണിത്താന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

സി.പി.എം പ്രവർത്തകരായ കടക്കാട് സ്വദേശി കണ്ണൻ , മുട്ടാർ സ്വദേശി അജു , റഫീഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതിൽ കണ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. കർമസമിതി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് മുകളിൽ നിന്ന് കല്ലേറുണ്ടാവുകയും തിരികെ പ്രകടനക്കാരും കല്ലേറ് നടത്തുകയായിരുന്നു. ഇതിനിടെയാണ് ചന്ദ്രൻ ഉണ്ണിത്താന് തലക്ക് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം തിരുവല്ല സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ 2 മണിയോടെ വിലാപയാത്രയായി പന്തളത്ത് എത്തിക്കും. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ വിജയമ്മ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് വ്യാപക അക്രമമാണ് പന്തളത്ത് അരങ്ങേറിയത്.

ये भी पà¥�ें- ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റയാള്‍ മരിച്ചു

TAGS :

Next Story