Quantcast

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്ക് നേരെ അക്രമം; പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

അക്രമം ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. 

MediaOne Logo

Web Desk

  • Published:

    3 Jan 2019 7:30 AM IST

വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്ക് നേരെ അക്രമം;  പ്രതികള്‍ക്കായി  വ്യാപക തെരച്ചില്‍
X

കാസര്‍കോട് വനിതാ മതിലില്‍ പങ്കെടുത്തവര്‍ക്ക് നേരെ ആര്‍.എസ്. എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലെ പ്രതികള്‍ക്കായി പൊലീസിന്റെ വ്യാപക തെരച്ചില്‍. അക്രമം ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രത തുടരുകയാണ്.

കാസര്‍കോട് ചേറ്റുകുണ്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ 500 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, സംഘം ചേര്‍ന്ന് അക്രമം നടത്തുക തുടങ്ങിയ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തത്. ചേറ്റുകുണ്ട് സംഭവം ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മറ്റി ആരോപിച്ചു. ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സികെ പത്മനാഭന്‍ അക്രമ സംഭവങ്ങള്‍ നടന്ന ചേറ്റുകുണ്ട് പ്രദേശം സന്ദര്‍ശിച്ചു. വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലയില്‍ പ്രകടനം നടത്തി.

TAGS :

Next Story