സംഘ്പരിവാര്‍ ഹര്‍ത്താല്‍; അക്രമ സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തയ്യാറാക്കുന്നു
ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങളുടെ കണക്കും സര്‍ക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്.

സംഘ്പരിവാര്‍ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തയ്യാറാക്കുന്നു. ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങളുടെ കണക്കും സര്‍ക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്.അക്രമികൾക്കെതിരെ യാതൊരു വിട്ട് വീഴ്ചയും വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷം സംസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയത്. അക്രമ സംഭവങ്ങളുടെ വിശദമായ റിപ്പോർട്ട് തന്നെ ഗവർണർക്ക് സമർപ്പിക്കാനാണ് സർക്കാർ നീക്കം. സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ വിശദ വിവരശേഖരണം സര്‍ക്കാര്‍ ആരംഭിച്ചു. ഓരോ വിഭാഗത്തിനു നേരേയുമുണ്ടായ അക്രമങ്ങളുടെയും നാശനഷ്ടങ്ങളുടെയും കണക്കെടുപ്പിനാണ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പാര്‍ട്ടി ഓഫീസുകള്‍, മാധ്യമങ്ങള്‍, വഴിയാത്രക്കാര്‍, വാഹനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി മുഴുവന്‍ വിഭാഗങ്ങള്‍ക്കു നേരേയും നടന്ന അക്രമങ്ങളുടെ വിശദ കണക്കെടുപ്പ് നടത്തും. ഈ റിപ്പോര്‍ട്ടായിരിക്കും ഗവര്‍ണര്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്തെ പൊതു ക്രമസമാധാന നില സംബന്ധിച്ചും ഗവര്‍ണറെ ബോധ്യപ്പെടുത്തും.

മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറാനും സാധ്യതയുണ്ട്. അക്രമം നടത്തിയവർക്കെതിരെ യാതൊരു വിട്ട് വീഴ്ചചയും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.ഇന്നും നാളെയുമായി അക്രമികളുടെ വ്യാപകമായ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. യുവതീ പ്രവേശനം സാധ്യമായതോടെ അതിനെതിരെ നിന്ന സംഘ്പരിവാർ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടുവെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. എന്നാൽ ശബരിമല ദർശനത്തിന് സുരക്ഷയാവശ്യപ്പെട്ട് സ്ത്രീകൾ ഉടനടി വന്നാൽ പൊലീസ് ഇടപെടൽ കഴിഞ്ഞ ദിവസത്തെപ്പോലെ ഊർജ്ജിതമാകാനും സാധ്യത കുറവാണ്.

Adjust Story Font
16

