കാസര്‍കോട് മദ്രസാധ്യാപകനെ ആക്രമിച്ചു; ഹര്‍ത്താലിന്‍റെ മറവില്‍ നടന്നത് വര്‍ഗീയ കലാപത്തിനുള്ള നീക്കം
മഞ്ചേശ്വരത്ത് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരാണ് മദ്രസാധ്യാപകനെ മര്‍ദിച്ചത്

കാസര്‍കോട് ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ ആക്രമണം. മഞ്ചേശ്വരത്ത് ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ മദ്രസാധ്യാപകനെ മര്‍ദിച്ചു. ബായാര്‍ മുളിഗദ്ദെയിലെ കരീമിന് നേരെയാണ് ആക്രമണമുണ്ടായത്. ജില്ലയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ വരികയായിരുന്ന കരീമിനെ ഒരു സംഘം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു.
കാസര്‍കോട് ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മദ്രസാധ്യാപകന് നേരെയുള്ള ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് തുറന്ന് വെച്ച വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ തടിച്ചുകൂടിയിരുന്ന യുവാക്കളെ ലക്ഷ്യം വെച്ചായിരുന്നു ഹർത്താൽ അനുകൂലികളുടെ പ്രകടനം. ഇത് സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് തിരിച്ചറിഞ്ഞ പൊലീസിന്റെ ഇടപെടൽ വലിയ സംഘര്‍ഷമാണ് ഒഴിവാക്കിയത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മഞ്ചേശ്വരം താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.
Adjust Story Font
16

