ശബരിമല; അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയുമായി സ്പെഷ്യല്‍ ബ്രാഞ്ച്
ആയിരത്തിലധികം പേരുകളാണ് ഈ പട്ടികയിലുള്ളത്. അതേസമയം തിരുവനന്തപുരത്ത് ഇന്നലെ രാത്രിയിലും അക്രമസംഭവങ്ങള്‍ ഉണ്ടായി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് ദിവസമായി നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കി. ആയിരത്തിലധികം പേരുകളാണ് ഈ പട്ടികയിലുള്ളത്. അതേസമയം തിരുവനന്തപുരത്ത് ഇന്നലെ രാത്രിയിലും അക്രമസംഭവങ്ങള്‍ ഉണ്ടായി.
അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് കൈമാറിയിട്ടുണ്ട്. ആയിരത്തിലധികം പേരാണ് ഈ പട്ടികയിലുള്ളത്. നിലവില്‍ 745 പേരെ അറസ്റ്റ് ചെയ്തു. 628 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമസംഭവങ്ങളുടെ വീഡിയോ ആല്‍ബം തയ്യാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പൊലീസിനെ സഹായിക്കും. മാധ്യമങ്ങള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളില്‍ ഉടന്‍ അറസ്റ്റ് വേണമെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് തന്നെ ദൃശ്യങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദ്ദേശം. അതിനിടെ ഇന്നലെ രാത്രിയും തിരുവനന്തപുരത്ത് അക്രമ സംഭവങ്ങള്‍ അരങ്ങേറി. പ്രാവച്ചമ്പലം ഇടയ‌്ക്കോട‌് സി.പി.എം പ്രതിഷേധ പ്രകടനത്തിനിടെ ബോംബേറുണ്ടായി. സംഭവത്തില്‍ എസ‌്.എഫ‌്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം ആകാശ‌് കൃഷ‌്ണയുടെ കൈപ്പത്തി അറ്റുതൂങ്ങി. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
Adjust Story Font
16

