ഹര്‍ത്താല്‍; തൃശൂരില്‍ രജിസ്റ്റര്‍ ചെയ്തത് 59 കേസുകൾ,156 പേരെ അറസ്റ്റ് ചെയ്തു
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് കേസെടുത്തത്.

തൃശൂർ ജില്ലയിൽ ഹർത്താലുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തത് 59 കേസുകൾ. 156 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ഉൾപ്പെടെ ആയിരത്തോളം പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സിറ്റിയിൽ 37 ഉം റൂറലിൽ 20ഉം കേസുകൾ ആണ് എടുത്തത് . കഴിഞ്ഞ ദിവസങ്ങളിൽ 35 പേരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവർക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി. നിരവധി പ്രാദേശിക ചാനലുകളുടെ ക്യാമറകൾ ഇന്നലെ ഹർത്താൽ അക്രമങ്ങൾക്കിടെ തകർക്കപ്പെട്ടിരുന്നു. 50000 രൂപയുടെ നഷ്ടമാണ് ഓരോ ക്യാമറയ്ക്കും പൊലീസ് കണക്കാക്കിയത്.
റൂറലിൽ 87000 രൂപയുടെ നഷ്ടമാണ് പൊലീസിന്റെ കണക്ക്. എസ്.ഡി.പി.ഐ-ബി.ജെ.പി സംഘര്‍ഷമുണ്ടായ വാടാനപ്പിള്ളി ഗണേശമംഗലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസ് തകർത്ത വടക്കാഞ്ചേരിയിൽ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവാനാണ് സാധ്യത.
Adjust Story Font
16

